ചെറുപുഴ: പ്രാപ്പോയില്‍ ചൂരപ്പടവിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കൂടുതലായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ ചെറുപുഴ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോത്തെ ബഷീറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് (14.02.18) കോടതിയില്‍ ഹാജരാക്കും. കരിങ്കല്‍ പൊട്ടിക്കുന്നതിന് സ്ഥാടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഇയാള്‍ക്ക് അനുമതിയുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ചെറുപുഴ എസ്.ഐ.പി.സുകുമാരന്‍, അഡീഷ് ണല്‍ എസ്.ഐ.വി.ഡി.രാധാക്യഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്വാറിയില്‍ പരിശോധന നടത്തിയത്.
















