ന്യൂദല്‍ഹി: മരുന്ന് നിറച്ച സ്‌റ്റെന്റുകളുടെ വില വീണ്ടും വെട്ടിക്കുറച്ചതോടെ ഹൃദയ ശസ്ത്രക്രിയാ ചെലവ് ഇനിയും കുറയും. 28,000 രൂപ ഉണ്ടായിരുന്ന ഡ്രഗ് എല്യൂട്ടിങ്ങ് സ്‌റ്റെന്റുകളുടെ വില 2300 ‘രൂപയോളമാണ് കുറച്ചത്. സാധാരണ ലോഹ സ്‌റ്റെന്റുകളുടെ വിലയില്‍ നേരിയ വര്‍ധനയും വരുത്തി, 7400 രൂപയില്‍ നിന്ന് 7660 രൂപയാക്കി.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റുകളില്‍ 95 ശതമാനവും മരുന്നു നിറച്ചതായതിനാല്‍ ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തീറ്റര്‍, ബലൂണുകള്‍, ഗൈഡ് വയറുകള്‍ തുടങ്ങിയവ അടക്കമുള്ളവയ്‌ക്ക് ആശുപത്രികള്‍ കൂടിയ വില ഇൗടാക്കുകയാണെന്ന പരാതി വ്യാപകമായതിനാല്‍ ഇവയ്‌ക്ക് ഈടാക്കാവുന്ന ലാഭത്തോതും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവ ബില്ലില്‍ പ്രത്യേകം ചേര്‍ക്കണമെന്നും ദേശീയ ഔഷധ വില നിര്‍ണ്ണയ സമിതി വ്യക്തമാക്കി. പുതിയ വില മാര്‍ച്ച് 31ന് പ്രാബല്യത്തിലാകും.
















