Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുച്ചനൂരിലെ ശ്രീശനീശ്വര ഭഗവാൻ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
inSamskriti

ശനിഭഗവാന് പ്രാധാന്യമുള്ള, തമിഴ്‌നാട്ടിലെ മൂന്ന് പ്രമുഖ ശനീശ്വരക്ഷേത്രങ്ങളില്‍ ഒന്നാണ് കുച്ചനൂര്‍ ശ്രീ ശനീശ്വര ക്ഷേത്രം. നവഗ്രഹങ്ങളില്‍ ഒന്നാണെങ്കിലും ശനിയെ ഈശ്വരനായി സങ്കല്‍പ്പിച്ചിരിക്കുന്നു.ബ്രഹ്മഹത്യാ ദോഷത്തില്‍ നിന്ന് ശനിഭഗവാന് മോചനം കിട്ടിയത് ഇവിടെവച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വയംഭൂ ലിംഗമാണ് ഇവിടുത്തേത്. ശിവലിംഗം മുകളിലേക്ക് വളര്‍ന്നുവരികയായിരുന്നു. വളര്‍ച്ച നിയന്ത്രിക്കാന്‍ ശിവലിംഗത്തിന്മേല്‍ മഞ്ഞള്‍ പുരട്ടി നിയന്ത്രണവിധേയമാക്കിയതാണ് പ്രധാന പ്രതിഷ്ഠ.

കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന ദിനകരന്‍ എന്ന രാജാവ് ഒരു കുഞ്ഞിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഒരു ബ്രാഹ്മണ ബാലന്‍ രാജാവിനെ സന്ദര്‍ശിക്കാന്‍ എത്തുമെന്നും അതിനുശേഷം രാജാവിന് ഒരു കുഞ്ഞ് ഉണ്ടാകുമെന്നും അശരീരി ഉണ്ടായി. വൈകാതെ ഒരു ദിവസം രാജാവിനെ കാണാന്‍ ഒരു ബ്രാഹ്മണബാലനെത്തി. രാജാവ് ബാലന് ചന്ദ്രവര്‍ദ്ധനന്‍ എന്ന് പേരിട്ടു. അധികം താമസിയാതെ രാജ്ഞി ഗര്‍ഭം ധരിച്ചു. രാജ്ഞി പ്രസവിച്ചതും ഒരാണ്‍കുഞ്ഞിനെ. കുഞ്ഞിന് സധഗന്‍ എന്ന് പേരിട്ടു. കുട്ടികള്‍ വളര്‍ന്നു വലുതായതോടെ അതിബുദ്ധിമാനും സൗമ്യപ്രകൃതിക്കാരനുമായ ബ്രാഹ്മണബാലനെ കിരീടധാരണം നടത്തി യുവരാജാവായി പ്രഖ്യാപിച്ചു. ഈ സമയത്താണ് രാജാവിന് ശനിദശ തുടങ്ങുന്നതും ഏഴരശ്ശനിയുടെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നതും.

ദത്തുപുത്രനാണെങ്കിലും രാജാവിനെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു ചന്ദ്രവര്‍ധനന്‍. രാജാവിന് ഏഴരശ്ശനിയുടെ ദുരിതങ്ങള്‍ ഉണ്ടാകരുതെന്ന് തീവ്രമായി പ്രാര്‍ത്ഥിക്കാനായി സുരഭിനദിയുടെ തീരത്ത് ഇരുമ്പുകൊണ്ട് ഒരു ശനീശ്വരവിഗ്രഹം പ്രതിഷ്ഠിച്ചു ചന്ദ്രവര്‍ദ്ധനന്‍; ഉപാസനയും തുടര്‍ന്നു. അച്ഛന് ശനിദോഷം മൂലം ദുരിതാനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു, യുവരാജാവ്. മകന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ട ശനീശ്വര ഭഗവാന്‍ ഏഴരവര്‍ഷക്കാലത്തെ ദുരനുഭവങ്ങള്‍ ലഘൂകരിച്ച് വെറും ഏഴരമണിക്കൂര്‍ നേരത്തേയ്‌ക്ക് മാത്രമാക്കി. നീതിമാന്മാരായ ജനങ്ങളെ താന്‍ ഉപദ്രവിക്കില്ലെന്നും അത് ഏറ്റവും കുറഞ്ഞതോതില്‍ മാത്രമായിരിക്കുമെന്നും വാക്ക് നല്‍കി. സന്തുഷ്ടനായ ചന്ദ്രവര്‍ധനന്‍ കുച്ചുപുല്ല് ഉപയോഗിച്ച് ശനീശ്വരന് ഒരു ക്ഷേത്രം പണികഴിപ്പിച്ചു, അതുകൊണ്ട് സ്ഥലം കുച്ചനൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു.

ഉച്ചപ്പൂജാവേളയില്‍ നല്ലെണ്ണയില്‍ കുഴച്ച പച്ചരിച്ചോറ് നിവേദ്യം കാക്കകള്‍ക്ക് സമര്‍പ്പിച്ചശേഷം മാത്രമേ ഈ പ്രസാദം ഭക്തന്മാര്‍ക്ക് നല്‍കുകയുള്ളൂ. ആ സമയത്ത് കാക്കകള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ പൂജാരിമാരും ഭക്തരും ഒരുമിച്ച് ഭഗവാനോട് മാപ്പ് അപേക്ഷിക്കുകയും കാക്കയെ എത്തിക്കണമെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആടിമാസത്തിലെ (ജൂലായ്-ആഗസ്റ്റ്) അഞ്ച് ആഴ്ചക്കാലം നടത്തുന്ന ആടി ഉത്സവം പ്രധാനമാണ്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് ക്ഷേത്രം.തേനി നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ. മധുരയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ. രണ്ടരവര്‍ഷത്തിലൊരിക്കല്‍ ശനിയുടെ രാശിമാറ്റം നടക്കുന്ന ദിവസം ഇവിടെ വളരെ പ്രാധാന്യത്തോടെ ആഘോഷങ്ങള്‍ നടത്തുന്നു.രാവിലെ ആറ് തൊട്ട് ഉച്ചയ്‌ക്ക് ഒരു മണിവരെയും വൈകിട്ട് നാല് മണിതൊട്ട് രാത്രി 8.30 വരെയും ദര്‍ശനസൗകര്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

India

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.