അങ്കമാലി:അങ്കമാലി മൂക്കന്നൂര്‍ എരപ്പില്‍ യുവാവ് ജേ്യഷ്ഠനെയും ഭാര്യയേയും മകളെയും വെട്ടിക്കൊന്നു. അറക്കല്‍ വീട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ ശിവന്‍ (58), ഭാര്യ വല്‍സ (50) മകള്‍ സ്മിത (35) എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന്, കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സഹോദരന്‍ ബാബു(38) പിടിയിലായി.
സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്‌ക്ക് കാരണം. സ്മിതയുടെ ഇരട്ടകുട്ടികള്‍ക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം. പരേതരായ കൊച്ചാപ്പുവിന്റെയും തങ്കമ്മയുടെയും മകനാണ് ശിവന്‍. ഇവര്‍ക്ക് ശിവനെ കൂടാതെ നാല് മക്കളാണുള്ളത്.മൂന്നാമത്തെ മകന്‍ ഷാജി നേരത്തെ മരിച്ചിരുന്നു. ബാബു ഒഴികെയുള്ളവര്‍ തറവാട്ടു വളപ്പില്‍ വീടുകള്‍ വെച്ചാണ് താമസം. ബാബു രണ്ട് കിലോമീറ്റര്‍ അപ്പുറം കാളാര്‍കുഴിയില്‍ വാടകക്കാണ് താമസിക്കുന്നത്. ആകെ 20 സെന്റ് സ്ഥലമാണ് തറവാട്ടു വക സ്വത്തായിട്ടുള്ളത്. ഇതില്‍ അഞ്ച്
മക്കള്‍ക്കും മൂന്ന് സെന്റ് വീതം നല്‍കി. അവശേഷിക്കുന്ന അഞ്ച് സെന്റ് അമ്മയുടെ പേരിലാണ്്. ബാബു തന്റെ വീതം വാങ്ങിയിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം ബാബു തറവാട്ടിലത്തെി മരം വെട്ടാന്‍ ശ്രമിച്ചത് ശിവന്‍ തടഞ്ഞതാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. വാക്കത്തിയുപയോഗിച്ച് ആദ്യം ശിവനെ വെട്ടി. തടയാന്‍ എത്തിയ വല്‍സലയെയും വെട്ടി വീഴ്‌ത്തി. അലക്കിക്കൊണ്ടിരിക്കുകയായിരുന്ന സ്മിതയെയും ഓടിയത്തെിവെട്ടി. ഇരട്ട ക്കുട്ടികളായ അശ്വിന്‍,അപര്‍ണ എന്നിവര്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂത്തമകന്‍ അതുല്‍ ഓടി രക്ഷപ്പെട്ടു.
സ്മിതയെ എടലക്കാടാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്. ഭര്‍ത്താവ് സുരേഷ് കുവൈറ്റിലാണ്. സ്മിത ഞായറാഴ്ച വൈകുന്നേരമാണ് ശിവന്റെ വീട്ടിലെത്തെിയത്. ശിവരാത്രിക്ക് കണ്ട് മടങ്ങാനിരുന്നതാണ്.
















