ഏറ്റുമാനൂര്‍: നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
യുവമോര്‍ച്ച സംസ്ഥാന നേതൃ ശില്‍പ്പശാലയില്‍ ‘കേരളത്തിന്റെ രാഷ്‌ട്രീയചരിത്രം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നിട്ട വഴിത്താരയിലെ ചരിത്രം നമ്മുടെ മുന്‍പില്‍ ഉണ്ടാവണം, തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ് ചരിത്രം.
ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് അതിന്റെ അജണ്ട നിര്‍ണ്ണയിക്കല്‍ ആണ് പ്രധാനം. ഇന്ന് പല പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ വിഷമമുണ്ട്.
നാളെയുടെ, സമൂഹത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ളവരാവണം ഇന്നത്തെ യുവത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ‘ജിഹാദി- ചുവപ്പ് ഭീകരതയുടെ ചരിത്ര പശ്ചാത്തലം’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, ‘കാര്യകര്‍തൃവികാസം’ എന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ്, ‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ എ.എന്‍. രാധാകൃഷ്ണന്‍, ‘യുവമോര്‍ച്ചാ പ്രവര്‍ത്തന ശൈലി’എന്ന വിഷയത്തില്‍ എം.ടി. രമേശ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
















