ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരായ മാനനഷ്ടക്കേസില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഹൈക്കോടതി ജഡ്ജി വിസ്തരിക്കും. ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകാട്ടിയെന്ന് ആരോപിച്ചതിനാണ് ജെയ്റ്റ്‌ലി ആപ്പ് നേതാവിനും അഞ്ചു പേര്‍ക്കുമെതിരെ കേസ് നല്‍കിയത്. കേസില്‍ വിചാരണ നടന്നുവരികയാണ്. ജെയ്റ്റ്ലിയുടെ ക്രോസ് വിസ്താരം ഒരു ജഡ്ജിയാകും നടത്തുക.
















