തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ കിട്ടാതെ രണ്ടു മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയ അടിയന്തിര യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ഗതാഗതമന്ത്രിയും സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ബുധനാഴ്ചക്കു മുമ്പു പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും. രണ്ടു ദിവസത്തിനു ശേഷം മുഖ്യമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍കാരുടെ സംഘടന സമരം പിന്‍വലിച്ചു.
















