ന്യൂദല്‍ഹി: കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോള,ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധനം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ജങ്ക് ഫുഡുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലം കുറച്ചു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പരസ്യങ്ങള്‍ മൂലം ഇത്തരം ഭക്ഷണസാധനങ്ങളോടുള്ള പ്രിയം കുട്ടികളില്‍ കൂട്ടുമെന്നതിനെ തുടര്‍ന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനം
കാര്‍ട്ടൂണ്‍ ചാനലുകളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ജങ്ക് ഫുഡുകളുടെയും, കോളയുടെയും പരസ്യങ്ങളില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഗര്‍ഭ നിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രം വിലക്കിയിരുന്നു. ഇത്തരം പരസ്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച പശചാത്തലത്തിലായിരുന്നു പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
















