തൊടുപുഴ: അരിക്കുഴയിലെ വീട്ടില്‍ നിന്ന് നാല് നക്ഷത്ര ആമകളെ കണ്ടെടുത്തു. ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെ അരിക്കുഴ കൃഷിഫാമിന് സമീപം മുണ്ടയ്ക്കല്‍ അനൂപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആമകളെ കണ്ടെത്തിയത്. അനൂപിന്റെ ഭാര്യ അജിത(25)യെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ഞാറയ്ക്കല്‍ പോലീസ് 42 നക്ഷത്ര ആമകളുമായി അനൂപിനെ നേരത്തെ പിടികൂടിയിരുന്നു. വീട്ടിലും നക്ഷത്ര ആമകളെ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സിഐ എന്‍.ജി.ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പോലീസ് സംഘത്തെ കണ്ട അജിത വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആമകളെ ക്ലോസറ്റില്‍ ഇട്ടശേഷം ഫ്ളഷ് ചെയ്യുകയും ചെയ്തു. ഇതേ സമയം ഉള്ളില്‍ കടന്ന പോലീസ് കൈയുറ ഉപയോഗിച്ച് ആമകളെ എടുക്കുകയായിരുന്നു. ആറെണ്ണം ഉണ്ടായിരുന്നതില്‍ നാല് എണ്ണത്തിനെ മാത്രമാണ് രക്ഷിക്കാനായത്. വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി 4.37 ലക്ഷവും പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലാണ്. ഇരുവരും റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: