കുമരകം: സിപിഎം അക്രമത്തിനെതിരെ സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ ദിവസം കുമരകത്ത് സിഎസ്ഡിഎസ് പ്രവര്‍ത്തകരെ അക്രമിക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്ത സിപിഎം-ഡിവൈഎഫ്ഐക്കാരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ അമ്പിളിയെന്ന് വിളിക്കുന്ന മിഥുന്റെ നേതൃത്വത്തില്‍ 20ഓളം വരുന്ന അക്രമി സംഘം സിഎസ്ഡിഎസ് പ്രവര്‍ത്തകനായ സിജോയെ ആക്രമിച്ചു. ആക്രമണത്തില്‍നിന്ന് രക്ഷപെടാന്‍ പോലീസ് സ്റ്റേഷനില്‍ ഓടിക്കയറിയ സിജോയെ സ്റ്റേഷനില്‍ കയറി വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഇതുവരെയും അക്രമണകാരികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഉപരോധം സംസ്ഥാന സെക്രട്ടറി ജോസ് പനച്ചിക്കാട് ഉദ്ഘാടനം ചെയ്തു. പിആര്‍ഒ പ്രവീണ്‍ വി ജയിംസ്, ഷിജു സോമനാഥ്, കിഷോര്‍ തൊട്ടിപ്പറമ്പില്‍, ബാബു കരിയില്‍, കെ.കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: