ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ വൈസ്-ചാന്‍സലറായി ഡോ. ടി.കെ. നാരായണന്‍ ചുമതലയേറ്റു. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം വള്ളത്തോള്‍ നഗര്‍ ക്യാമ്പസ്സിലെത്തിച്ചേര്‍ന്ന ടി.കെ. നാരായണന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും കലാമണ്ഡലത്തിന്റെ വൈസ്-ചാന്‍സലര്‍ ഇന്‍ചാര്‍ജുമായിരുന്ന റാണി ജോര്‍ജ്ജ് ഐഎഎസില്‍ നിന്നാണ് ചുമതലയേറ്റത്. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരന്‍, വള്ളത്തോള്‍ വാസന്തിമേനോന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം. നീലകണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
















