Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെള്ളവും വഴിയും വെളിച്ചവുമില്ല വികസനം കൊതിച്ച് ഒരു ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 02:00 am IST
inKottayam

കുടമാളൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: വെള്ളവും വഴിയും വെളിച്ചവും ഇല്ലാതെ ഇപ്പോഴും ഒരു ഗ്രാമം. തിരുവാര്‍പ്പ് പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ജനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. 

24 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 70 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മത്സ്യത്തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവര്‍. വെള്ളവും വെളിച്ചവുമൊക്കെ ഇപ്പോഴും ഇവര്‍ക്ക് കിട്ടാക്കനിയാണ്. വേനല്‍ക്കാലത്തും കാല്‍നടയാത്രപോലും ദുസ്സഹമാണിവര്‍ക്ക്. ശുചിമുറികളില്ലാത്ത 15വീടുകള്‍ ഉണ്ട്. സ്വന്തമായി വീടും സ്ഥലവുമില്ലാത്തവരും ഉണ്ട്. ഇതിനൊക്കെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫണ്ടില്ല എന്ന മറുപടിയാണിവര്‍ക്ക് ലഭിക്കുന്നത്. 

കുട്ടികള്‍ രണ്ടുകിലോമീറ്റര്‍ നടന്നാണ് സ്‌കൂളുകളില്‍ എത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അംഗന്‍വാടികളും ഈ പ്രദേശത്തില്ല. ഒന്നരക്കിലോമീറ്റര്‍ നടന്ന് മലരിക്കല്‍ പ്രദേശത്തുള്ള അങ്കണവാടികളില്‍ വേണം കുട്ടികളെ എത്തിക്കുവാന്‍. വൈകിട്ട് തിരികെയും കുട്ടികളെ എടുത്ത് നടക്കണം. തോടിന്റെയും പാടത്തിന്റെയും ഇടകക്കുകൂടിയുള്ള ബണ്ട് റോഡ് ഉയര്‍ത്തി ടാര്‍ ചെയ്താല്‍ ഇറമ്പം പ്രദേശംവരെ വാഹനമെത്തും. എന്നാല്‍ പാവങ്ങള്‍ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് വികസനം എത്തിക്കുവാന്‍ ഭരിച്ചവരും ഭരിക്കുന്നവരും തയ്യാറല്ല. കാന്‍സര്‍ രോഗികളും ക്ഷയരോഗികളും ഇവിടെയുണ്ട്. ഇവര്‍ക്ക് ആശുപത്രിയില്‍ എത്തണമെങ്കിലും കാല്‍നട മാത്രമാണ് ശരണം. രോഗികളെ പലപ്പോഴും കസേരയില്‍ച്ചുമന്ന് വാഹനസൗകര്യം ഉള്ളിടത്ത് എത്തിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. 

മലരിക്കല്‍ ഭാഗംവരെ കുടിവെള്ള വിതരണക്കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒന്നരക്കിലോമീറ്റര്‍കൂടി നീട്ടിയാല്‍ ഇറമ്പം പ്രദേശത്തും കുടിവെള്ളം ലഭ്യമാക്കാം. സന്ധ്യ കഴിഞ്ഞാല്‍ കാല്‍നടപോലും ദുസ്സഹമാകുന്നു. വഴിവിളക്കുകള്‍ സ്ഥാപിച്ചാല്‍ ജനങ്ങളുടെ ഭയം ഒഴിവാക്കാം. പഴുക്കാനിലം, അട്ടിക്കടവ് ഭാഗത്തുള്ളവരാണ് തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്നത്. 

ഇവര്‍ക്ക് നഗരത്തിലെത്തണമെങ്കില്‍ കായല്‍ കുറുകെ കടന്ന് പള്ളം കരിമ്പുംകാലാ കടവിലെത്തി ബുക്കാന കവലയിലെത്തണം. ഒരു നടപ്പാലം ഏങ്കിലും നിര്‍മ്മിച്ചു കിട്ടിയാല്‍ തങ്ങള്‍  സന്തുഷ്ടരാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു.  ഈ പ്രദേശത്തുള്ളവര്‍ക്ക് ഗ്രാമസഭയില്‍ പങ്കെടുക്കണമെങ്കില്‍ 20 കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിക്കണം. വാര്‍ഡ് മെമ്പര്‍ മലരിക്കല്‍ ഭാഗത്താണ് വാര്‍ഡ്‌സഭ കൂടുന്നത്. അട്ടിക്കടവില്‍ നിന്ന് വള്ളത്തില്‍ സഞ്ചരിച്ച് കരിമ്പുംകാലാ കടവിലെത്താന്‍ അരക്കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ബുക്കാനക്കവലയില്‍ എത്തണം. 

ഇവിടെനിന്നു കോട്ടയം നഗരത്തിലെത്തി മറ്റൊരു ബസ്സില്‍ കാഞ്ഞിരത്തും അവിടെനിന്നും ഓട്ടോറിക്ഷയില്‍ മലരിക്കലും എത്തിവേണം ഗ്രാമസഭയില്‍ പങ്കെടുക്കുവാന്‍. വഴിസൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഇവിടെയുള്ളവര്‍ക്കും ഇറമ്പം വഴി രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്ഥലത്തെത്താം. കുടിവെള്ളവും ഇവര്‍ക്ക് കിട്ടാക്കനിയാണ്. ബുക്കാനയില്‍ നിന്ന് കായലിന് കുറുകേ ജലവിതരണക്കുഴല്‍ സ്ഥാപിച്ചാല്‍ ഈ പ്രശ്‌നവും പരിഹരിക്കാം. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖംതിരിച്ച് നില്‍ക്കുകയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ ഇവരുടെ രോദനം ബധിര കര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക മേരി മില്‍ബെന്‍

India

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍
Kerala

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.