Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അയിത്തം കല്‍പ്പിച്ച വിഎസ് ഇന്ന് സിപിഐ സമ്മേളനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Kerala

കൊച്ചി: സിപിഎം സമ്മേളനങ്ങളില്‍ നിന്ന് ദയനീയമായി ഒഴിവാക്കപ്പെട്ട വി.എസ്. അച്യുതാനന്ദന് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത് ഇരു പാര്‍ട്ടികള്‍ക്കുമിടയ്‌ക്കുള്ള ഭിന്നത രൂക്ഷമാക്കി.സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലെ, ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പങ്കെടുക്കാനാണ് വിഎസ് ഇന്ന് തൃപ്പൂണിത്തുറയിലെത്തുന്നത്. സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാതിരുന്ന വിഎസിനെ സിപിഐ ക്ഷണിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരിന്റെ ഭാഗം കൂടിയാണെന്നത് വ്യക്തം.

നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച ഒട്ടേറെ സിപിഎം നേതാക്കളും അണികളും സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് വിഎസിനെ സമ്മേളനത്തിനെത്തിക്കുന്നത്. സിപിഎം വിളിക്കാത്തതിനാല്‍ സിപിഐയുടെ ക്ഷണം വിഎസ് അവസരമായി കാണുമെന്നാണ് വിഎസ് പക്ഷക്കാരും സിപിഐ നേതാക്കളും കരുതുന്നത്. സിപിഐ സമ്മേളനത്തില്‍ വിഎസ് എത്തിയാല്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. സിപിഎമ്മില്‍ അടുത്തിടെ നേരിട്ട കടുത്ത അവഗണനയാണ് സിപിഐയുടെ ക്ഷണം സ്വീകരിക്കാന്‍ വിഎസിനെ പ്രേരിപ്പിച്ചത്.

മുന്‍ സിപിഎം നേതാവ് ടി. രഘുവരനാണ് സിപിഐ സമ്മേളനത്തിന്റെ സ്വാഗതസംഘം ട്രഷറര്‍. സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് രഘുവരന്‍. സിപിഎം കൊച്ചി ഏരിയാ സെക്രട്ടറിയായിരുന്ന എം.ഡി. ആന്റണിയും ഇപ്പോള്‍ സിപിഐയുടെ മണ്ഡലം സെക്രട്ടറിയാണ്. സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടവരെ സിപിഐ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്രയ്‌ക്ക് പങ്കാളിത്തം കുറഞ്ഞത് സിപിഎമ്മിലെ ഒരുവിഭാഗം വിട്ടുനിന്നതുകൊണ്ടാണ്. മട്ടാഞ്ചേരിയില്‍ രക്തസാക്ഷി വാരാചരണം രണ്ടായി നടത്തിയതും സിപിഎം-സിപിഐ പോര് മൂലമാണ്. 

സിപിഎം വിട്ടുവരുന്നവര്‍ക്ക് സിപിഐയിലേക്ക് സ്വാഗതമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെപ്പോലെ മുഖ്യമന്ത്രിയുടെ വീഴ്ചകള്‍ പരസ്യമായി തന്നെ ചൂണ്ടിക്കാട്ടിയ ആളാണ് രാജുവും. അതിനാല്‍, വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് യോജിപ്പില്ലാത്തവരും സിപിഎമ്മിലുണ്ട്. എന്നാല്‍, എതിര്‍ക്കേണ്ട കാര്യമില്ലെന്ന അഭിപ്രായമുള്ളവരും സിപിഎമ്മിലുണ്ട്. ഇന്ന് പരിപാടിക്ക് എത്തുമെന്ന് വിഎസ് ഇന്നലെയും ഉറപ്പ് നല്‍കിയതായി സിപിഐ ജില്ലാ സെക്രട്ടറി പി. രാജു വ്യക്തമാക്കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.