കൊച്ചി: കേരളതീരത്ത് ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നു വരെ ശക്തമായ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തിരമാലകള്‍ ഉയരാനും തീരപ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനുമുള്ള സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
















