തൊടുപുഴ: എല്ലാവര്ക്കും ഒരു നിയമം മാത്രം മതിയെന്നും ഇതിന് ഏകീകൃത സിവില്‍ നിയമം വരണമെന്നും പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്.
വാഗമണ്‍ ഡി.സി. കോളേജില്‍ നാസാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യനീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. മുത്തലാഖ് ഇല്ലാതായെന്ന് കരുതി അസമത്വം അവസാനിക്കില്ല. വിവാഹമോചനം ഏത് രീതിയിലാണെങ്കിലും ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയുന്ന സത്രീകള്‍ക്ക് ബുദ്ധിമുട്ടാണ്. ശരിയായ വിദ്യാഭ്യാസവും സാമ്പത്തിക സ്വയംപര്യാപ്തതയും നേടാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഇതിനായി ഇവര്‍ക്ക് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും തസ്ലീമ നസ്രീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: