കൊച്ചി: സഹോദരന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണത്തിന് മറുപടിയുമായി ബിനേഷ് കോടിയേരി. മറുപടിയാകട്ടെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ്.
ഫേസ്ബുക്കില്‍ എഴുതിയ വിശദീകരണം അവസാനിക്കുന്നത് ഭീഷണി സ്വരത്തിലാണ്. കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നാണ് താക്കീത്. രാഷ്‌ട്രീയ എതിരാളികളേയും മാദ്ധ്യമങ്ങളേയും വിമര്‍ശിക്കുന്ന പോസ്റ്റില്‍ താനും രാഷ്‌ട്രീയ പകപോക്കലിന് വിധേയനായിട്ടുണ്ടെന്ന് വിശദീകരിക്കുന്നു. ബിനോയ്‌ക്കെതിരേ കേസില്ലെന്ന് ദുബായ് കോടതിയും പോലീസും കൊടുത്ത സ്വഭാവ സര്‍ട്ടിക്കറ്റുകള്‍ ഹാജരാക്കുന്നുണ്ട്. എന്നാല്‍, ബിനീഷ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നതാണ്.
”…ഒറ്റ ചോദ്യം മാത്രം: വിദേശത്ത് ഒരു കേസുണ്ട് എന്നുതന്നെ വയ്‌ക്കുക. ആ കേസ് കോടതിയിലും പൊലീസിന്റെ കയ്യിലുമാണുള്ളതെന്നും വയ്‌ക്കുക. അതിന്റെ ഏതു തരത്തിലുമുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടത് ആ രാജ്യത്താണോ? അല്ലെങ്കില്‍ മറ്റൊരു രാജ്യത്തെ പത്രക്കാര്‍ക്കും മറ്റൊരു രാജ്യത്തെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ അടുത്തുമാണോ? കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്…”
അവിടത്തെ കേസ് അവിടെ തീര്‍ക്കാം ഇവിടെ വേണ്ട എന്ന സന്ദേശം ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. മകനെക്കൊണ്ട് അച്ഛന്‍ ചോദിപ്പിച്ചതാണെന്ന ആരോപണവും ഉയര്‍ന്നു തുടങ്ങി.
















