Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നീ ദുഃഖിക്കേണ്ട; വിശ്വരൂപം ഇതാ ഉപസംഹരിക്കുന്നു! (11-49)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:30 am IST
inSamskriti

നിന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് വിശ്വരൂപം കാട്ടിത്തന്നത്. നിനക്ക് ഭയവും ദുഃഖവും ഉണ്ടാവുന്നെങ്കില്‍, ഇതാ വിശ്വരൂപം മറച്ചേക്കാം. വാസ്തവത്തില്‍ ഈ വിശ്വരൂപം കാണാന്‍ ഭക്തന്മാര്‍ ആരും ഇതുവരെ ആവശ്യപ്പെട്ടില്ല. കുട്ടിക്കാലത്ത് യശോദാമ്മയ്‌ക്ക് എന്റെ വായയില്‍ വിശ്വരൂപം കാട്ടിയിരുന്നു. അത് ഞാന്‍ മനുഷ്യക്കുഞ്ഞല്ല എന്ന് മനസ്സിലാക്കിക്കൊള്ളിക്കട്ടെ എന്നു വിചാരിച്ചാണ്. പിന്നീട് കൗരവസഭയില്‍ സന്ധി സംഭാഷണത്തിനു പോയപ്പോഴായിരുന്നു. അവര്‍ എന്നെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ച പ്പോള്‍ ”ഞാന്‍ ഒറ്റയ്‌ക്ക് ഒരു വ്യക്തിയല്ല” എന്ന് കാട്ടിക്കൊടുക്കാനായിരുന്നു.

നിനക്ക് വിശ്വരൂപം കാട്ടിത്തന്നതും പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. നീ കരുതിയതുപോലെ ഭീഷ്മരും ദ്രോണരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ധര്‍മ്മിഷ്ഠരുമല്ല. ഗുരുനാഥന്മാരുമല്ല; ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രം അഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ധര്‍മ്മിഷ്ഠന്മാര്‍ ഒരക്ഷരം മിണ്ടിയോ? നീ അത്തരക്കാര്‍ മരണപ്പെടുന്നതില്‍ ദുഃഖിതനാവരുത്. വാസ്തവത്തില്‍ അവരെ ഞാന്‍ പണ്ടേ തന്നെ പാഞ്ചജന്യധ്വനി മുഴക്കി ഹതപ്രായരാക്കിയിരുന്നു. അവരുടെ തലകള്‍ എന്റെ പല്ലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് കുടുങ്ങിക്കിടക്കുന്നതും നീ കണ്ടല്ലോ?

നീ ഭയപ്പെടരുത്! സന്തോഷത്തോടെ ഇരിക്കൂ! നിനക്കു ഞാനീ കണ്ടുശീലിച്ച- നീ കാണാന്‍ കൊതിക്കുന്ന ചതുര്‍ഭുജരൂപം കാട്ടിത്തരാം. കണ്‍നിറയെ കണ്ടോളൂ!

സഞ്ജയന്‍ ആ സംഭവം

 വിവരിക്കുന്നു (11-50)

പുരുഷോത്തമനായ ശ്രീകൃഷ്ണനെ വാസുദേവന്‍ എന്ന പേര്‍ ചൊല്ലിയും ഭക്തന്മാര്‍ വിളിക്കുന്നു. എല്ലാ പ്രപഞ്ചവും ഭഗവാനില്‍ വസിക്കുന്നതുകൊണ്ട് വാസു എന്നും സൃഷ്ടി സ്ഥിതി സംഹാര ലീലകള്‍ ചെയ്യുന്നതുകൊണ്ട് ദേവന്‍ എന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് വാസുദേവന്‍ എന്ന പേര് സിദ്ധിച്ചു. ഇതാണ് ആദ്യം ഉണ്ടായിരുന്ന അര്‍ത്ഥം. പിന്നീട് കംസന്റെ കാരാഗൃഹത്തില്‍ വസുദേവന്റെ പുത്രനായി. നാലു കൈകളില്‍ ശംഖചക്ര ഗദാ പദ്മങ്ങള്‍ ധരിച്ച് അവതരിച്ചതു മുതലാണ് വസുദേവരുടെ പുത്രന്‍ എന്ന അര്‍ത്ഥവും കൂടി ആ നാമത്തിന് ഉണ്ടായത്.

ആ വാസുദേവന്‍ അര്‍ജ്ജുനനെ വിശ്വദര്‍ശനത്തിന്റെ പ്രയോജനം പറഞ്ഞു സമാധാനിപ്പിച്ചശേഷം തന്റെ ചതുര്‍ഭുജ രൂപം കാട്ടിക്കൊടുത്തു. ഭഗവാന്‍ പല സന്ദര്‍ഭത്തിലും നാലുകൈകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ”ഓം നമോ ഭഗവതേ വാസുദേവായ”- എന്ന ദ്വാദശാക്ഷര മന്ത്രത്തിന്റെ ധ്യാനരൂപവും അതാണ്  ഭഗവാന്‍ അര്‍ജ്ജുനനോടുകൂടി ഖാണ്ഡവവനം ദഹിപ്പിക്കാന്‍ വേണ്ടിയും മറ്റും സഞ്ചരിക്കുമ്പോള്‍ ഈ ചതുര്‍ഭുജരൂപമാണ് സ്വീകരിക്കാറു പതിവ്. ആ ചതുര്‍ഭുജ രൂപം കാണണമെന്നാണ് അര്‍ജ്ജുനന്‍ ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും.

(11-46) അതിനാല്‍ ആ രൂപം 

കാട്ടുക്കൊടുത്തു

ഭഗവാന്‍ മഹാത്മാവ് തന്നെയാണ്. അല്ലെങ്കില്‍ ഭഗവാന്‍ മാത്രമാണ് മഹാത്മാവ്. ഇതുപോലെ പരമകാരുണികനും ഭക്തവത്സലനുമായി വേറെ ആരുമില്ല. അതിനാല്‍ സൗമ്യമായ സോമനെപ്പോലെ ആകര്‍ഷകമായ ദേഹം സ്വീകരിച്ചു. മുന്‍പ് ഭയന്നുവിറച്ചുപോയ അര്‍ജ്ജുനനെ ഇങ്ങനെയാണ്, ശ്രീകൃഷ്ണന്‍ പരിപൂര്‍ണമായി ആശ്വസിപ്പിച്ചത്. ഈ സൗമ്യ വപുസ്സ് എങ്ങനെയുള്ളതായിരുന്നു എന്ന് അര്‍ജ്ജുനന്റെ വാക്കുകളിലൂടെ അടുത്ത ശ്ലോകത്തില്‍ നമുക്ക് വായിക്കാം.

”ദൃഷ്‌ട്വേദം മാനുഷ രൂപം തവ സൗമ്യം”

(=അങ്ങയുടെ ഇപ്പോഴത്തെ രൂപം സൗമ്യമാണ്. കൂടാതെ മനുഷ്യന്റെ രൂപംപോലെയുള്ളതുമാണ്.)

ഈ മനുഷ്യരൂപമാണ് ഭഗവാന്റെ യഥാര്‍ത്ഥവും എല്ലാ രൂപങ്ങളുടെയും ആവിര്‍ഭാവ കേന്ദ്രവുമായ സച്ചിദാനന്ദമയ മായാരൂപം. 

9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.