ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. സുഖോയ് എസ് യു -30 വിമാനത്തിലാണ് അവര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. ജോധ്പൂരിലെ വ്യോമ താവളത്തില്‍ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ സഞ്ചരിച്ചത്.
വ്യോമസേനയുടെ യുദ്ധവമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും അതിന്റെ ശേഷി സംബന്ധിച്ച പരിശോധിക്കുന്നതിനുമാണ് അവര്‍ യാത്ര നടത്തിയതെന്നാണ് വിവരം.
















