ഈ ഭൗതികലോകത്തിന്റെയും ഇതിലെ സ്ഥാവരജംഗമങ്ങളായ സകല വസ്തുക്കളുടെയും സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളുടെയും വൈകുണ്ഠം, ശിവേലാകം, ദേവീലോകം മുതലായ സനാതനലോകങ്ങളുടെയും പിതാവ് കൃഷ്ണാ! അങ്ങുതന്നെയാണ്. അതുകൊണ്ട് ഈ ലോകങ്ങളിലെ സകലവിധ ദേവസിദ്ധയോഗി ഭക്തഗുണങ്ങളുടെ എല്ലാ പൂജകളും സ്വീകരിക്കുന്നത് അങ്ങുതന്നെയാണ്. മാത്രമല്ല-
ച ”ഗരീയാന്‍ ഗുരു”: ഭൗതികവും ദിവ്യവും ആത്മീയവുമായ സകലവിധ ജ്ഞാനങ്ങളും നേരിട്ടും സ്വന്തം പ്രതിനിധികള്‍ മുഖേനയും ഉപദേശിക്കുന്ന സര്വ്വോത്തമനായ ഗുരുവും കൃഷ്ണാ! അങ്ങുതന്നെയാണ്.
ധര്മ്മജ്ഞാനമൂലകയായ വേദം ബ്രഹ്മാവിന് ഉപദേശിച്ചുകൊടുത്തത്- ഹൃദയത്തില്‍ പ്രകാശിപ്പിച്ചുകൊടുത്തത് അങ്ങുതന്നെയാണല്ലോ. അതുകൊണ്ട് ഞാനിതാ പ്രഖ്യാപിക്കുന്നു!-
”ത്വത്സമഃ ന അസ്തി”-
കൃഷ്ണാ
അങ്ങേക്ക് സമാനനായിട്ടുപോലും വേറെ ഒരു ഈശ്വരനോ ദേവനോ ഋഷിയോ ജ്ഞാനിയോവ ഇല്ല. കാരണം അങ്ങയുടെ പ്രഭാവത്തിന് തുല്യമായ പ്രഭാവം ഒരു ദേവനും ഇല്ല; മാത്രമല്ല, ശ്രീശങ്കരാചാര്യര്‍ പറയുന്ന വസ്തുതകൂടി നാം ശ്രദ്ധിക്കണം.
”നഹി ഈശ്വരദ്വയംസം
ഭവതി; അനേകേശ്വരത്വേ
വ്യവഹാരാനുപപത്തേഃ”
(= രണ്ട് ഈശ്വരന്മാര് ഉണ്ടാവുകയില്ല; അനേകം സര്‍വേശ്വരന്മാര്‍-തുല്യപ്രഭാവമുള്ളവര്- ഉണ്ടായാല്‍ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം നടക്കുകയില്ല.) ഒരാള്‍ സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ മറ്റേ ഈശ്വരന് സംഹരിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഒരു ഈശ്വരന് മാത്രമേയുള്ളൂ; അത് കൃഷ്ണന്‍തന്നെയാണ് എന്ന് അര്ജുനന് ഉറപ്പിച്ചു പറയുന്നു.
ശ്വേതാശ്വതരോപനിഷത്തില്‍ ഈ വസ്തുതമ പറയുന്നു (6 ല്‍ 1)
ദേവസൈ്യഷമഹിമാതുലോകേ
യേനേദ്ധം ഭ്രാമ്യതേ ബ്രഹ്മചക്രം
(ദേവന്റെ മഹിമതന്നെയാണ് ബ്രഹ്മമാകുന്ന യന്ത്രത്തെ കറക്കിക്കൊണ്ടിരിക്കുന്നത്).
(6 ല്‍ 8)
നത സ്വകാര്യം കരണം ചവിദ്യതേ
നതത്സമശ്ചാഭൃധികശ്ച ദൃശ്യതേ
(= ആ ദേവന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. ഒരു ഉപകരണങ്ങളും ആവശ്യമില്ല. ആ ദേവന് തുല്യനായിട്ടുപോലും വേറെ ആരും ഇല്ല. അധികശക്തിയുള്ളവനും വേറെ ഇല്ല.)
ആ ദേവന് കൃഷ്ണന്‍തന്നെയാണ് എന്ന ജ്ഞാനദീപം അര്‍ജുനന്റെ ഹൃദയത്തില്‍ വിശ്വരൂപദര്‍ശനം വഴി ഭഗവാന് കൊളുത്തിക്കൊടുത്തിയിരിക്കുന്നു. പിന്നെന്തിന് നാം സംശയിക്കണം?
”ഏകോദേവോ ദേവകീപുത്ര ഏവ”
(= സര്വ്വേശ്വരന് ഒന്നേയുള്ളൂ. അതു ദേവകീപുത്രനായ കൃഷ്ണന് മാത്രം.) എന്ന് ഗീതാമാഹാത്മ്യത്തിലെ ശ്ലോകം നമുക്ക് ഉച്ചത്തില്‍ ഉദ്േഘാഷിക്കുന്നു.
ഫോണ്‍: 9961157857
ഗീതാദര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: