കേപ്ടൗണ്‍: വര്‍ണ്ണവെറി പ്രകടമാക്കുന്ന പരസ്യത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി സ്വീഡന് ബഹുരാഷ്ട്ര കമ്പനി എച്ച് ആന്‍ഡ് എം വസ്ത്ര വ്യപാരശാലകള്‍ ആക്രമിച്ചു. കമ്പനി കടകള്‍ അടച്ചിട്ടു.
ഉടലും തലയും മറയ്ക്കുന്ന കോട്ട് ധരിച്ച്, ”കാട്ടിലെ ഏറ്റവും ശാന്തനായ കുരങ്ങ്” എന്ന വാക്യവും ചേര്‍ത്ത് കമ്പനി പ്രസിദ്ധീകരിച്ച പരസ്യത്തില്‍ കറുത്തവര്‍ഗ്ഗക്കാരനായ കുട്ടിയായിരുന്നു. ഇത് വര്‍ണ്ണവെറി പ്രകടിപ്പിക്കുന്നുവെന്ന് കഴിഞ്ഞാഴ്ച സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അഭിപ്രായം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച വ്യാപകമായി എച്ച് ആന്‍ഡ് എം കടകള്‍ ആക്രമിക്കപ്പെട്ടത്.
സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തെതുടര്‍ന്ന് കമ്പനി ടെലിവിഷനുകളിലെ പരസ്യം പിന്‍വലിച്ചു. കടകളില്‍നിന്ന് ഉല്‍പ്പന്നവും ആഗോള വ്യാപകമായി മാറ്റി.
ശനിയാഴ്ച, ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാം പ്രതിപക്ഷ പാര്‍ട്ടി പ്രതികരിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ കടകളില്‍കയറി വസ്ത്രങ്ങളും മറ്റും വലിച്ചു പുറത്തിട്ട് നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: