Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുഃഖനിവൃത്തിയുടെ മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 09:18 pm IST
inSamskriti

മക്കളേ, 

ഇന്ന് അനേക വിഷയങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അഗാധമായ അറിവുണ്ട്. പുതിയ പുതിയ വിഷയങ്ങളെ അറിയാനും, നമ്മുടെ അറിവിന്റെ പരിധി ഉയര്‍ത്താനും നാം നിരന്തരം ശ്രമിക്കുന്നു. അതിന്റെ ഫലമായി ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വളരെയധികം മുന്നേറുവാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു ചുറ്റുമുണ്ട്. അതിനുള്ള പുതിയ പുതിയ  മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതുകൊണ്ടൊക്കെ നമ്മുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുണ്ടോ? പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പ്രശ്‌നങ്ങളെത്തന്നെ വര്‍ദ്ധിപ്പിക്കുകയാണ്  ഇപ്പോള്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതു പറയുമ്പോള്‍ അമ്മ ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരിക്കലൊരു ഇന്ത്യക്കാരനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം ക്ഷണിച്ചവര്‍ ഒരുക്കിയിരുന്നു.  അദ്ദേഹം താമസസ്ഥലത്ത് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു ”അങ്ങേയ്‌ക്ക് എന്താണ് കുടിക്കാന്‍ വേണ്ടത്?” വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ട് അദ്ദേഹം  സന്തോഷത്തോടെ പറഞ്ഞു, ”എനിക്ക് ചായ മതി.” ”ഏതുതരം ചായയാണ് അങ്ങേയ്‌ക്കുവേണ്ടത്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?” ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. പുതുതായി വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളത്, വെറും ചായ മാത്രം. അദ്ദേഹത്തിന് ആകെ ആശയക്കുഴപ്പമായി, എന്തേ ഇവരിങ്ങനെ ചോദിക്കുന്നത്? ”എനിക്ക് സാധാരണ ചായ മതി.”  ആ സ്ത്രീ പോയിട്ട് വീണ്ടും തിരികെവന്നു പറഞ്ഞു, ”ക്ഷമിക്കണം, അങ്ങേയ്‌ക്ക് പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായവേണോ? പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? അതോ ഹെര്‍ബല്‍ ചായ വേണോ?” അയാള്‍ക്ക് ക്ഷമ ഏതാണ്ട്  നഷ്ടമായിത്തുടങ്ങി.

അയാള്‍ പറഞ്ഞു, ”എനിക്ക് ചായമാത്രം മതി.” ആ സ്ത്രീ വീണ്ടും ചോദിച്ചു, ”ക്ഷമിക്കണം, അങ്ങേക്കു നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പ് എണ്‍പതു ശതമാനം വേണമോ, അതോ അമ്പതുശതമാനം മതിയോ.”  അദ്ദേഹം വല്ലാതായി,  ”അയ്യോ എനിക്ക് ഒരു ഗ്ലാസ് വെള്ളം മാത്രം മതിയേ” എന്നുപറഞ്ഞു. ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു. ”അങ്ങേയ്‌ക്ക് ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിംഗ് വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!” ഇങ്ങനെ ചോദ്യം തുടര്‍ന്നു. അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തുചെന്ന് അവിടെനിന്നും ഒരു ഗ്ലാസ്‌വെള്ളം എടുത്തുകുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണ് ചോദിച്ചുകൊണ്ടിരുന്നത്.

ഇന്ന,് നമ്മുടെ ആഗ്രഹങ്ങളുടേയും അതിനുള്ള താല്‍ക്കാലിക പരിഹാരങ്ങളുടേയും എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും കഷ്ടതകളോ പ്രതിസന്ധികളോ വരുമ്പോള്‍ വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുമ്പില്‍ തെളിയുന്നില്ല. പക്ഷേ, നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ട്. എന്തുകൊണ്ട് നമുക്ക് വിഷമം വരുന്നു? എന്താണ് വിഷമിക്കാന്‍ കാരണം?  പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം മനസ്സിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം. അതുമനസ്സിലായാല്‍ പരിഹാരവും എളുപ്പമാണ്. മിക്കപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ തന്നെയാണ് നമ്മുടെ ദുഃഖത്തിന്റെ പ്രധാന കാരണം. അതു നമ്മള്‍ തിരിച്ചറിയണം.

    ആത്മീയത ദുഃഖനിവാരണ മാര്‍ഗ്ഗമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ അനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിമരിക്കാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രംപോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്ത്വം അറിഞ്ഞ് ജീവതം നയിച്ചാല്‍, പ്രതിബന്ധങ്ങളെപ്പോലും സുഖകരമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴിയും. തളരാതെ, അവയെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.

ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തനരീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു  കൈപ്പുസ്തകം അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കാം, പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ വഴികാട്ടിയാണ് ആദ്ധ്യാത്മികം. അത് മനസ്സിന്റെ ശാസ്ത്രമാണ്. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ അതാണ് ജീവിതത്തില്‍ ആദ്യം പഠിക്കേണ്ട വിദ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.