യാംഗോണ്‍: സെന്‍ട്രല്‍ മ്യാന്മറില് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. എന്നാല്‍ ജീവഹാനിയോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്യൂ നഗരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. പിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: