Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരും അന്യരല്ലാതിരുന്ന മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:30 am IST
in Vicharam

ചടുലമായ നടത്തം. വൃത്തിയുള്ളതും ലളിതവുമായ വേഷം. ഡബിള്‍ മുണ്ട് ഉപയോഗിക്കാറേയില്ല. വെളുത്ത കര്‍ചീഫിന്റെ മദ്ധ്യം, ഷര്‍ട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് തിരുകി അഗ്രങ്ങള്‍ പുറത്തേക്ക് നില്‍ക്കുന്ന തരത്തില്‍. കൂടെയുള്ളവര്‍ക്ക് ഒപ്പംതന്നെ നടത്തം. ഇതിനിടെ സരസമായ വര്‍ത്തമാനം. അല്‍പം മുന്നോട്ട് കുനിഞ്ഞ ശരീര ഭാഷ. ഭാസ്‌കര്‍റാവുവിന്റെ ബാഹ്യരൂപം ഇത്രമാത്രം. 

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള നടത്തം അനവധി പ്രവര്‍ത്തകരുടെ ജീവിതത്തിന് ദിശാബോധം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. വാചാലനോ സംവാദപ്രിയനോ ഒന്നുമായിരുന്നില്ല. പക്ഷേ, ക്ഷമാശീലനായ ശ്രോതാവാണ്.  

1946 ജൂലൈയില്‍ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട അന്നുമുതല്‍, രോഗബാധിതനായി ശയ്യാവലംബിയാകുന്നവരെ  ഈ ചര്യതുടര്‍ന്നു. സൂര്യയാനംപോലെ ഇടതടവില്ലാതെയായിരുന്നു ഭാസ്‌കരചര്യയും. 

കേരളത്തിലെ ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഓരോ അനുഭവങ്ങള്‍ പറയാനുണ്ടാകും ഭാസ്‌കര്‍റാവുജിയെ സംബന്ധിച്ച്. ‘ജന്മഭൂമി’ക്കു വേണ്ടി ഈ ലേഖനം എഴുതണമെന്ന് മാനേജിങ് എഡിറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച്, കടലാസെടുത്ത് എവിടെ തുടങ്ങും, എങ്ങനെ തുടങ്ങുമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കൊച്ചിയിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വന്ന് മുന്നില്‍ കസാലയില്‍ ഇരുന്നു. എഴുതുന്നതെന്താണെന്നതിന് മറുപടി മുഴുവനാകുന്നതിന് മുന്‍പേ അദ്ദേഹം വാചാലനായി. ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവം എനിക്കുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനുഭവം പറയാന്‍ തുടങ്ങി. പറഞ്ഞുവരുമ്പോള്‍ ഒന്നല്ല, പല അനുഭവങ്ങളും. ഭാസ്‌കര്‍ റാവുജിയെ സ്മരിക്കുമ്പോള്‍ ഊറിവരുന്ന ഇത്തരം ഓര്‍മകള്‍ അവരുടെ ജീവിതത്തില്‍ അവിസ്മരണീയമാണ്. 

പ്രശ്‌നസങ്കീര്‍ണമായ കാലഘട്ടത്തിലാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. ശക്തമായ പ്രതിരോധം തീര്‍ത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളമാസകലം ആര്‍എസ്എസിനെ എതിര്‍ത്തു.  മുസ്ലിം ചട്ടമ്പിത്തരങ്ങളില്‍ ഭയചകിതമായി മലബാര്‍. ക്രൈസ്തവ വിഭാഗത്തിന്റെ എതിര്‍പ്പ് തെക്കു ഭാഗത്ത്. വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്. രാജ്യസ്‌നേഹവും സാമുദായിക സ്‌നേഹവും പിന്നാമ്പുറങ്ങളിലേക്ക് മാറ്റിയ സമുദായ നേതൃത്വം. എവിടെയും എതിര്‍പ്പുകള്‍ മാത്രം. 

ഇതിനെയെല്ലാം അതീജിവിച്ച് കേരളം ഏറ്റവും കൂടുതല്‍ സംഘശാഖകളുള്ള സംസ്ഥാനമായി വളര്‍ന്നതിന്റെ പ്രചോദനം ഭാസ്‌കര്‍റാവുജി എന്ന് സ്വയംസേവകര്‍ സ്‌നേഹാദരപൂര്‍വം വിളിക്കുന്ന ‘ഭാസ്‌കര്‍  ശിവറാം കളമ്പി’ എന്ന നിഷ്‌കാമ കര്‍മ്മയോഗിയായിരുന്നു.

 തന്റെ പ്രവര്‍ത്തനമേഖലയെ വിശാലമായ കുടുംബമായി അദ്ദേഹം കരുതി.  ആരും അന്യരായിരുന്നില്ല. ഏവരും പ്രിയപ്പെട്ടവര്‍. ഒരിക്കലും വറ്റാത്ത സ്‌നേഹധാര. ഏത് നാട്ടില്‍പോയാലും. ഏത് ഭാഷക്കാരോടായാലും, ആ സ്‌നേഹ സമ്പത്തിന്റെ മഹത്വം ആര്‍ക്കും ബോധ്യപ്പെടും. അദ്ദേഹത്തില്‍ നിലനിന്നിരുന്ന വിശിഷ്ട ഗുണം അറിഞ്ഞതുകൊണ്ടാകാം വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടത്. രാജ്യമാസകലം നിരന്തരമായ യാത്രയിലൂടെ അദ്ദേഹം ‘വനവാസി കല്യാണ്‍ ആശ്രമം’ എന്ന പ്രസ്ഥാനത്തെ ശക്തമായ സംഘടനയാക്കിത്തീര്‍ത്തു. 

രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, തന്റെ കാലം ഏതാണ്ടടുത്തിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെട്ടപ്പോള്‍, തനിക്ക് കേരളത്തില്‍ അവസാനകാലം ചെലവഴിക്കണമെന്ന് സംഘാധികാരികളെ ധരിപ്പിച്ചു. അങ്ങനെയാണ് എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിവായി, കേരളത്തിലേക്ക് വീണ്ടും വന്നത്. രോഗശയ്യയില്‍ കാണാനായി വരുന്ന നൂറുകണക്കിന് സ്വയംസേവകരോട് സുഖാന്വേഷണങ്ങള്‍ തിരക്കി.

1983 ലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയശസ്ത്രക്രിയ. ബോംബെ കെ.ഇ.എം. ആശുപത്രിയില്‍. ആശുപത്രി വാസമായിരുന്നെങ്കിലും ആ ദിവസങ്ങള്‍ അനിര്‍വചനീയ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. ഭട്ടാചാര്യയുടെ വാക്കുകള്‍: ”ഒരു രോഗിയെന്ന നിലയ്‌ക്ക്  ഭാസ്‌കര്‍ റാവുവിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്താന്‍ എനിക്ക് കഴിഞ്ഞു. ഓരോ ദിവസവും കഴിയുന്തോറുംആ മനുഷ്യന്റെ മഹത്വം എനിക്ക് ബോധ്യമാകാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മഹത്വം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍  എനിക്ക് ഒരുപക്ഷേ, ശസ്ത്രക്രിയ വിജയകരമായി ചെയ്യാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും അത്രയ്‌ക്ക് വളര്‍ന്നിരുന്നു.” 

എം മോഹനന്‍

ലക്ഷ്മീബായ് ധര്‍മ്മ പ്രകാശന്‍ മാനേജിങ് ട്രസ്റ്റിയാണ് ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

പുതിയ വാര്‍ത്തകള്‍

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.