ജര്‍മനി : വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തലുമായി വിദഗ്ധര്‍.ഇവരുടെ ഏറ്റവും വലിയ പ്രത്യേകതകളായ എന്‍ക്രിപ്ഷന്‍ മറികടന്ന ആര്‍ക്കും പ്രവേശിക്കുവാന്‍ സാധിക്കുമെന്നുമാണ് ജര്‍മന്‍ ഗവേഷകരുടെ കണ്ടെത്തല്‍.
ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. ഇതുവഴി, അഡ്മിന്റെ അനുവാദം കൂടാതെ ആര്‍ക്കും ഗ്രൂപ്പിലേക്ക് ആളുകളെ കയറ്റാമെന്നും ഇത്തരത്തില്‍ കയറുന്നവര്‍ക്ക് സന്ദേശങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും ഇവര്‍ സാധൂകരിക്കുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.റൗര്‍ സര്‍വകലാശാലയിലെ ഗവേഷകരിലോരാളായ പോള്‍ റോസ്ലറാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പില്‍ പുതിയൊരു അംഗത്തെ പ്രവേശിപ്പിക്കണമെങ്കില്‍ അഡ്മിന് ക്ഷണിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്സാപ്പ് മെസഞ്ചറിലില്ല. ഇതാണ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സാധിച്ചത്. ഇത്തരത്തില്‍ സെര്‍വര്‍ നിയന്ത്രണം ഉള്ളയാള്‍ക്ക് സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനും ഫോര്‍വേര്‍ഡ് ചെയ്യുന്നതിനും സാധിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: