മൊംബാസ(കെനിയ) : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് 10 പാക്കിസ്ഥാനികള്‍ കെനിയയില്‍ പിടിയില്‍. അറസ്റ്റിലായ പത്തു പേരും കഴിഞ്ഞ നാലുവര്‍ഷമായി കെനിയയില്‍ താമസിച്ചു വരികയാണ്.
പിടിയിലായതില്‍ മൊഹമ്മദ് തസ്ലീം എന്നയാളുടെ മകന് ഭീകരന് എന്ന സംശയിച്ച് പാക്കിസ്ഥാനില്‍ അറസ്റ്റിലാണ്.
അറസ്റ്റിലായവരെക്കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാല്‍ തസ്ലീമിനെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: