Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സണ്‍ഡേ ഹോളിഡേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:40 am IST
in Vicharam

നമ്മുടെ നാട്ടില്‍ പൊതുവായി എല്ലാവരും  ഞായറാഴ്ച അവധി ദിവസമായി ആചരിക്കുന്നു. ഞായറാഴ്ച മനുഷ്യജീവിതംതന്നെ സാധ്യമല്ലാതാക്കുന്ന ഈ രീതിക്ക് യാതൊരു ന്യായീകരണവുമില്ല. ഞായറാഴ്ച മറ്റേതൊരു ദിവസത്തേയുംപോലെ ഇരുപത്തിനാല് മണിക്കൂറുള്ള ദിവസമാണ്. ആ ഒരു ദിവസം ഒരു ജോലിയും ചെയ്യില്ലെന്ന് വാശിപിടിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്?

ഞായറാഴ്ച ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളുംവരെ മുടക്കമാണ്. ഡോക്ടര്‍മാര്‍ അന്ന് കൂട്ടമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ആശുപത്രികളില്‍ അന്ന് ഒപി പോലും പ്രവര്‍ത്തിക്കുന്നില്ല. കാഷ്വാലിറ്റി-അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിച്ചേക്കാം. അപകടം നടക്കുന്നതിനും രോഗത്തിനും ഞായറാഴ്ച ഒഴിവൊന്നുമില്ലല്ലോ? പിന്നെ ഈയൊരു രീതിക്ക് എന്തു ന്യായീകരണമാണുള്ളത്?

നാട്ടിന്‍പുറങ്ങളില്‍ ദൈനംദിനം ജോലിയെടുത്തു ജീവിക്കുന്നവര്‍പോലും ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നത് എന്തോ അപമാനമായി കാണുന്നു. ഗ്രാമപ്രദേശങ്ങളിലുള്ള ചെറിയ കടകള്‍വരെ അന്ന് അടഞ്ഞുകിടക്കുന്നു. ഇങ്ങനെ ആഴ്ചയില്‍ ഒരുദിവസം ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ബാങ്കുകളും അന്നേദിവസം അടഞ്ഞുകിടക്കുന്നു. ഏതായാലും എടിഎമ്മുകള്‍ അന്ന് അടച്ചിടാറില്ല; ആശ്വാസം.

ഈ രീതിക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് എന്ന് മറക്കുന്നില്ല. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് തുടങ്ങിയതാവണമല്ലോ ഇത്. ബൈബിളില്‍ ആറു ദിവസം സൃഷ്ടി നടത്തിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചതിനാല്‍ ആയിരിക്കണം ഇംഗ്ലീഷുകാര്‍ ആറുദിവസം ജോലി കഴിഞ്ഞ് ഒരു ദിവസം അവധിയാക്കിയത്.

ബൈബിളില്‍ ഇങ്ങനെ കാണുന്നു. ”ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീര്‍ത്തശേഷം സകല പ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി.  സകല പ്രവൃത്തിയില്‍നിന്നും നിവൃത്തനായതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” അങ്ങനെ ശുദ്ധീകരിച്ചതിനാലാവാം ഞായറാഴ്ച ‘ഹോളിഡേ’ ആയത്. യുക്തിസഹമായി ചിന്തിച്ചാല്‍ ആ ദിവസം ശനിയാഴ്ചയാവണം. കാരണം ഏഴാം ദിവസം ശനിയാഴ്ചയാണ്. ഞായറാഴ്ച ഒന്നാം ദിവസമാണല്ലോ?

എന്തായാലും ഇംഗ്ലീഷുകാരുടെ രീതികളെ കണ്ണുമടച്ച് പിന്തുടരുന്ന ഇന്ത്യക്കാരന്റെ മനസ്സിലെ അടിമത്തത്തിന്റെ മറ്റൊരു പ്രകടമായ ഉദാഹരണമാണ് ഇത്.

വ്യവസായ സ്ഥാപനങ്ങളില്‍ ‘പ്രതിവാര ഓഫ്’ ആണുള്ളത്. തൊഴിലാളികള്‍ക്ക് ‘റൊട്ടേഷന്‍’ അടിസ്ഥാനത്തില്‍ ‘ഓഫ്’ കൊടുക്കുകയാണ്. നമ്മുടെ നാട്ടില്‍തന്നെ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ? ഇതുപോലെ എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കട്ടെ. ഒരു വര്‍ഷത്തില്‍ അന്‍പത്തിരണ്ട് ദിവസങ്ങള്‍ ഒരു ‘ആക്ടിവിറ്റി’യും ഇല്ലാതെയാക്കേണ്ട  ആവശ്യമില്ല. എല്ലാ ദിവസങ്ങളും പ്രവൃത്തി ദിവസമാവട്ടെ. ദേശീയോത്സവങ്ങളോ മതപരമായ ഉത്സവങ്ങളോ അവധിയാക്കട്ടെ. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ‘ഓഫ്’ ആവട്ടെ. പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും എല്ലാ ദിവസവും ലഭ്യമാവുന്നത് നന്നായിരിക്കുമല്ലോ? എല്ലാ ദിവസവും കടകള്‍ തുറന്നുപ്രവര്‍ത്തിക്കട്ടെ. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള ദിവസം കട അടച്ചിടാം. ആശുപത്രികള്‍ എന്നും ഒരുപോലെ പ്രവര്‍ത്തിക്കട്ടെ. ഡോക്ടര്‍മാര്‍ ഒരുദിവസം മാറിമാറി ഒഴിവ് എടുക്കട്ടെ. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ആശുപത്രികളുടെ സേവനം ലഭ്യമാവട്ടെ.

സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോഴത്തെ രീതി മാറ്റുവാന്‍ സമയമെടുത്തേക്കാം. ഏതു മാറ്റത്തേയും എതിര്‍ക്കുക എന്നതാണല്ലോ നമ്മുടെ രീതി. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ആശുപത്രികള്‍, സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കട്ടെ. സാധാരണപോലെ ഞായറാഴ്ച പ്രവൃത്തിദിവസമാക്കണമെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയായി പോകുമെന്ന് ആരോപണം വരാം. അത് ന്യൂനപക്ഷവിരുദ്ധമാണെന്ന് ഉടനെ പറഞ്ഞേക്കാം. ലോകം മുഴുവന്‍ ഞായറാഴ്ച അവധിയാണെന്നും മറ്റുമുള്ള വാദങ്ങളും പൊന്തിവന്നേക്കാം. ഇത്തരം വാദങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. പ്രവൃത്തി ചെയ്യാന്‍ പറ്റുന്ന എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ഏതുതരം സേവനവും ലഭ്യമാക്കുക.

പണ്ട് ബ്രിട്ടീഷുകാര്‍ പറഞ്ഞതുകൊണ്ട് ഞായറാഴ്ച അവധിയായിത്തന്നെ ആചരിച്ചേ മതിയാവൂ എന്നു പറയുന്നത് അടിമത്തത്തിന്റെ തെളിവ് മാത്രമാണ്. ഞായറാഴ്ച കടകള്‍പോലും അടച്ചിടുന്ന രീതി ഈ കേരളത്തില്‍ മാത്രമാണെന്ന് തോന്നുന്നു. മറ്റു സ്ഥലങ്ങളില്‍ ഞായറാഴ്ച കേരളത്തിലേതുപോലെ ഹര്‍ത്താല്‍ പ്രതീതിയൊന്നുമില്ല. ഇക്കാര്യത്തില്‍ ജനസാമാന്യത്തിന്റെ ഭാഗത്തുനിന്നും ഒരു തുടക്കം ഉണ്ടായാല്‍ മതി. തങ്ങളുടെ സ്ഥാപനങ്ങള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുക. അടിമത്തത്തിന്റെ ഒരു ചിഹ്‌നമെങ്കിലും നമുക്ക് ഒഴിവാക്കാം.

ടി.പി. ഹരികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.