പത്തനംതിട്ട: നിലമ്പൂര്‍ വനത്തിനുള്ളില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് സിപിഐ പത്തനംതിട്ട ജില്ലാസമ്മേളനത്തില്‍ അനുശോചനം. വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ഭീകരരായ അജിതയ്ക്കും കുപ്പുദേവരാജിനുമാണ് അനുശോചനം രേഖപ്പെടുത്തിയത്. മുന്‍ എം.പി ചെങ്ങറ സുരേന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. നിലമ്പൂരില്‍ ഒരുവര്‍ഷത്തിനപ്പുറം നടന്ന സംഭവത്തില്‍ പത്തനംതിട്ടയില്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ സിപിഐ ജില്ലാസമ്മേളനങ്ങളിലും വരാന്‍പോകുന്ന സംസ്ഥാന സമ്മേളനത്തിലും ഇതാവര്‍ത്തിക്കുമെന്നാണ് സൂചന.
2016 നവംബറിലാണ് മലപ്പുറം നിലമ്പൂര്‍ വനമേഖലയില്‍ കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമിപം ഉള്‍വനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കുപ്പുദേവരാജനും അജിതയും കൊല്ലപ്പെട്ടത്.മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: