തിരുവനന്തപുരം: ക്ഷേത്രട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. അപ്പോള്‍ വിദേശഫണ്ടുകള്‍ എത്തുന്ന ക്രിസ്ത്യന്‍ പള്ളികള്‍ക്കും മുസ്ലിം മോസ്കുകള്‍ക്കും വിവരാവകാശ നിയമം ബാധകമല്ലേ എന്ന ചോദ്യമുയര്‍ത്തുകയാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍.
ഈയിടെ വിദേശത്തു നിന്നും 100 കോടിയോളം രൂപ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടത്തിയത് മതപരിവര്‍ത്തനം തൊഴിലാക്കിയ തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ സംഘടനയാണ്. ഇതുപോലെ നിരവധി ഇവാഞ്ചലിക്കല്‍ സംഘടനകള്‍ ഇന്ത്യിലേക്ക് നൂറുകണക്കിന് കോടി ഡോളറാണ് വളഞ്ഞവഴിയിലൂടെ എത്തിക്കുന്നത്. ഇതിന്റെ കണക്കുകളൊന്നും ജോണ്‍ ബ്രിട്ടാസിന് വേണ്ട, പകരം ക്ഷേത്രങ്ങളുെടെ മാത്രം മതിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
അതുപോലെ മുസ്ലിം മോസ്കുകളിലെ ഫണ്ട് വരവ് സംബന്ധിച്ച് ഒരു കണക്കുകളും ലഭ്യമല്ല. പക്ഷെ മുസ്ലിം ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനടുന്ന ജോണ്‍ ബ്രിട്ടാസിന് ഇവരുടെ കണക്കുകളൊന്നും വിവരാവാകാശത്തിന് കീഴില്‍ വരേണ്ടേ എന്നും ചിലര്‍ ചോദിക്കുന്നു.
















