കൊല്ലം: മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസുകാരെന്ന ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമപ്രകാരമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ അധികാരമുള്ളവരാണ് പോലീസെന്ന് പിണറായി പറഞ്ഞു. പോലീസിന് പോലീസിന്റേതായി രീതികള്‍ പ്രകടിപ്പിക്കാനാണ് സ്വാഭാവികമായി താല്‍പ്പര്യമുണ്ടാവുക. രണ്ട് തെറി പറയുക. പറ്റുമെങ്കില്‍ നാല് ചാര്‍ത്തിക്കൊടുക്കുക. ഇങ്ങനെയെല്ലാം ചെയ്യാന്‍ തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പോലീസ് ധരിച്ചു വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ കാലം മാറി അതോടൊപ്പം പോലീസും മാറി. എന്നാലും താന്‍ മാറില്ല എന്ന് ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ് ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: