Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വ്വജ്ഞനായ ആചാര്യനും ഉത്തമ ശിഷ്യരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
in Samskriti

ശാന്തിമന്ത്രം

ഓം ഭദ്രം കര്‍ണ്ണേഭി ശൃണുയാമ ദേവാ-

ഭദ്രം പശ്യേമാക്ഷഭിര്യജത്രഃ

സ്ഥിരൈരംഗൈ സ്തുഷ്ടുവാം സസ്തനുഭിഃ

വ്യശേമ ദേവഹിതം യദായുഃ

സ്വസ്തിന ഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തിനഃ പൂഷാ വിശ്വവേദാഃ

സ്വസ്തി നസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ദേവന്മാരോടുള്ള പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. ഞങ്ങള്‍ ചെവികൊണ്ട് നല്ലതിനെ കേള്‍ക്കട്ടെ. കണ്ണുകൊണ്ട് നല്ലതു കാണട്ടെ. നല്ല അവയങ്ങളുള്ള ശരീരത്തോടെ സ്തുതിക്കുന്നവരായി ദേവഹിതമായ ആയുസ്സിനെ പ്രാപിക്കട്ടെ. പുകള്‍പെറ്റ ഇന്ദ്രനും എല്ലാം അറിയുന്ന സൂര്യനും ആപത്തുകളെ നശിപ്പിക്കുന്ന ഗരുഡനും ബൃഹസ്പതിയും സ്വസ്തിയെ (നന്മയെ) തരട്ടെ.

നല്ലത് കേള്‍ക്കാനും കാണാനുമുള്ള കഴിവ് നമുക്കേവര്‍ക്കും അത്യാവശ്യമാണ്. ഭദ്രം എന്നാല്‍ മംഗളമായത്, നല്ലത് എന്നര്‍ത്ഥം. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെല്ലാം നല്ലതിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് കഴിയണം. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ മുഴുകിയാല്‍ അറിവ് നേടാന്‍ പ്രയാസമാകും. അതുകൊണ്ട് അവ നല്ലതിലേക്ക് പോകണം. ഉപനിഷദ് പഠനത്തെ സഹായിക്കും വിധം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നല്ലതിലേക്കാവട്ടെ. ശരീരത്തിലെ അവയവങ്ങളെല്ലാം വേണ്ടത്ര ആരോഗ്യത്തോടെ ദേവഹിതങ്ങളായ കാര്യങ്ങളെ ചെയ്യാന്‍ പ്രാപ്തിയുള്ളതാകണം. നമ്മുടെ ആയുസ്സിനെ നല്ലതു ചെയ്ത് ജീവിക്കുവാന്‍ ഉതകുന്നതാക്കിത്തീര്‍ക്കണം.

പേരുകേട്ട ഇന്ദ്രനും എല്ലാം അറിയുന്നവനും പോഷിപ്പിക്കുന്നവനുമായ സൂര്യനും ആപത്തുകളായ വിഷപ്പാമ്പുകളെ നീക്കുന്ന ഗരുഡനും ബുദ്ധിദേവതയായ ബൃഹസ്പതിയും നമുക്ക് മംഗളത്തെ നല്‍കട്ടെ. ആധി ദൈവീകവും ആധിഭൗതികവും ആദ്ധ്യാത്മികവുമായ താപത്രയങ്ങളില്‍നിന്ന് ശാന്തിയുണ്ടാകട്ടെ. അതിന് പരമാത്മാവിന്റെ അനുഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്നു.

ഈ ശാന്തി മന്ത്രത്തില്‍ മനസ്സിന്റെ പ്രതീകമായി ഇന്ദ്രനേയും ബുദ്ധിയുടെ പ്രതീകമായി സൂര്യനേയും പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനേയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറയുന്നു. ഇവയെല്ലാം വേണ്ടവിധത്തിലായാല്‍ മാത്രമേ ഉപനിഷദ് പഠനം ശരിയാകൂ. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ബുദ്ധിയുടേയും ശരീരത്തിലെ മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനം നല്ലതുപോലെയാണെങ്കില്‍ അതിസൂക്ഷ്മമായ ആദ്ധ്യാത്മിക ശാസ്ത്രത്തെ ഗ്രഹിക്കാന്‍ കഴിയും. അതിനുള്ള ആരോഗ്യവും അനുഗ്രഹവും ഗുരുവിനും ശിഷ്യര്‍ക്കും ആവശ്യമാണ്. ആ പ്രാര്‍ത്ഥനയാണ് പ്രസിദ്ധമായ ഈ ശാന്തിമന്ത്രത്തിലൂടെ നടത്തുന്നത്.

‘യജത്രാഃ’ എന്നത് യജ്ഞശീലന്മാരായ ഞങ്ങള്‍ (പ്രാര്‍ത്ഥന ചൊല്ലുന്നവര്‍) എന്നും ദേവന്മാര്‍ക്കുള്ള അഭിസംബോധനയായും അര്‍ത്ഥം പറയാറുണ്ട്. സ്വസ്തി എന്നതിന് അരുളുക, നല്‍കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ്. അനുഗ്രഹം അരുളട്ടെ ഓരോ ദേവന്മാരും എന്ന് മനസ്സിലാക്കണം. ആത്മവിദ്യയാകുന്ന നന്മയിലേക്ക് നമ്മുടെ കാതിനേയും കണ്ണിനേയും നമുക്ക് പ്രവേശിപ്പിക്കാം. ആത്മാനന്ദം പരമശാന്തിയെത്തരും.

അഥര്‍വവേദത്തിലെ ബ്രാഹ്മണഭാഗത്താണ് പ്രശ്‌നോപനിഷത്ത് വരുന്നത്. അഥവര്‍ണത്തില്‍ ‘ബ്രഹ്മദേവാനം…. തുടങ്ങിയ മന്ത്രങ്ങളില്‍ പറഞ്ഞ ആത്മതത്ത്വത്തെ വിസ്തരിച്ചു പറയാന്‍ വേണ്ടിയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. ഋഷികളായ ശിഷ്യന്മാരും പിപ്പലാദമുനിയും തമ്മിലുള്ള ഈ സംവാദം ആത്മവിദ്യ സ്തുതിക്കാനാണ്. ഈ ശിഷ്യരെപ്പോലെ സംവത്സര ബ്രഹ്മചര്യവും തപസ്സും ഉള്ളവരാണ് കേള്‍ക്കാന്‍ യോഗ്യര്‍. പിപ്പാലാദമുനിയെപ്പോലെ സര്‍വജ്ഞന്മാരായ ആചാര്യന്മാരാണ് ഉപദേശിക്കേണ്ടത്. അല്ലാതെ കണ്ടവര്‍ക്കൊക്കെ ഉപദേശിക്കാവുന്നതല്ല. എല്ലാവര്‍ക്കും കേട്ടാല്‍ പോലും മനസ്സിലാകുന്നതോ അല്ല. ബ്രഹ്മവിദ്യ അറിയാന്‍ ബ്രഹ്മചര്യം മുതലായ സാധനകളെ അനുഷ്ഠിച്ചാല്‍ മാത്രമേ യോഗ്യത ഉണ്ടാകൂ.

ഒന്നാം പ്രശ്‌നം

ഓം സുകേശാ ച ഭാരദ്വാജഃ ശൈബ്യശ്ച

സത്യ കാമഃ സൗര്യായണീച ഗാഗ്യഃ കൗസല്യ-

ശ്ചാശ്വലായനോ ഭാര്‍ഗ്ഗവോ വൈദഭീഃ കബന്ധീ

കാത്ത്യായനസ്‌തേ ഹൈതേ ബ്രഹ്മപരാ

ബ്രഹ്മനിഷ്ഠാഃ പരം ബ്രഹ്മാന്വേഷമാണോ ഏഷ

ഹ വൈ തത് സര്‍വ്വം വക്ഷ്യതീതി തേഹസമിത്-

പാണയോ ഭഗവന്തം പിപ്പലാദമുപസന്നാഃ

ഭരദ്വാജന്റെ, മകനായ സുകേശന്‍, ശിബിയുടെ മകന്‍ സത്യകാമന്‍ സൂര്യപൗത്രനായ ഗാര്‍ഗ്ഗ്യന്‍, അശ്വലായനന്റെ മകനായ കൗസലന്‍, വിദര്‍ഭദേശക്കാരനായ ഭാര്‍ഗ്ഗവന്‍, കത്ത്യന്റെ മകനായ കബന്ധി എന്നീ ആറ് ഋഷികള്‍ അപരബ്രഹ്മത്തെ ബ്രഹ്മമായി കരുതി ഉപാസിക്കുന്നവരായിരുന്നു. അവര്‍ക്ക് ബ്രഹ്മത്തെ അറിയാനുള്ള തീവ്ര താല്‍പ്പര്യം ഉണ്ടായി. നിത്യവും വിജ്ഞേയവുമായ വസ്തു ഏതാണ്? അതിനെ അറിയാന്‍ യത്‌നിക്കണം എന്ന് വിചാരിച്ച് അവര്‍ അന്വേഷിക്കാന്‍ തുടങ്ങി. പിപ്പലാദ മുനിയെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം നമുക്ക് വേണ്ടത് പറഞ്ഞുതരും എന്ന് കരുതി ആചാര്യന് കാഴ്ചവയ്‌ക്കാനുള്ള ചമതയും എടുത്ത് അവിടെ ചെന്നു. ഗുരുവിനെ കാണാന്‍ പോകുമ്പോള്‍ ഒഴിഞ്ഞ കൈയോടെ പോകരുതെന്നാണ് നിയമം. കൈയില്‍ ചമതക്കോല്‍ കരുതുന്നത് അറിവിന്റെ പ്രതീകമാണ്. ചമതകൊണ്ടാണ് അഗ്നിയെ ജ്വലിപ്പിക്കുക. അഗ്നിയെ അറിവായാണല്ലോ ഉപമിക്കുന്നത്. ജ്ഞാനാഗ്നി തന്നെ. അറിവ് നേടാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്നാണ് ‘സമിത് പാണി’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.