Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വധര്‍മവും പരധര്‍മവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
in Samskriti

വേറെ പ്രവൃത്തികളൊന്നും ചെയ്യാതെ ഞാന്‍ നിവൃത്തി മാര്‍ഗത്തിലാണെന്ന് ധരിച്ച് കൃഷ്ണാരാമാ പാടിയിരിക്കുന്നവര്‍ ഈശ്വരനെ ദ്വേഷിക്കുന്നവരാണ് എന്ന വിഷ്ണുപുരാണ പ്രോക്തമായ ഭാഗം നാം കണ്ടല്ലോ ? ഇതൊരുതരം ആസുരികമായ വാസനയാണെന്നുപോലും ഗീത ഉദ്ധരിച്ച് സമര്‍ഥിക്കാന്‍ കഴിയും.

പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ

ന ശൗചം നാചി ചാചാരോ ന സത്യം തേഷുവിദ്യതേ (ഗീത 16.7)

അസുരന്മാരെല്ലാം തന്നെ വലിയ ഭക്തന്മാരും ആയിരുന്നു.  ബ്രഹ്മാവിനെയും ശിവനെയും വിഷ്ണുവിനെയും ഒക്കെ പ്രസാദിപ്പിക്കും. വരങ്ങള്‍ നേടും. ഭജനയും കീര്‍ത്തനവുമൊക്കെ അവര്‍ക്കും ഉണ്ട്. പക്ഷേ സാധുജനങ്ങളെയും ഭക്തന്മാരെയും ഋഷികളെയും മറ്റു സാത്വിക ജീവികളെയും സദാ ഉപദ്രവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ‘ബാന്ധവാ ശിവ ഭക്താശ്ച സ്വദേശോഭുവനത്രയം’ എല്ലാ ശിവഭക്തന്മാരും തന്റെ ബന്ധുക്കളാണ്. ജഗത്തിന്റെ മാതാപിതാക്കളായ പാര്‍വതീപരമേശ്വരന്മാരുടെ മക്കളാണ് നാമെല്ലാം. ഭുവനത്രയവും ത്രൈലോക്യങ്ങളും ഒരു കുടുംബമാണെന്ന മനോഭാവവും ഉണ്ടാവണം. ‘വസുധൈവകുടുംബകം’ ‘യത്ര വിശ്വം ഭവതേ്യകനീഡം’ എന്നീ ആശയങ്ങള്‍ ഭാരതം നമുക്കും ലോകത്തിനും സംഭാവന ചെയ്തിട്ടുണ്ട്.

അപ്പോള്‍ എന്താണ് വേണ്ടത്. ഓരോരുത്തര്‍ക്കും പ്രകൃത്യാ വന്നു ചേരുന്നതും അനുപേക്ഷണീയവുമായ ധര്‍മം നിര്‍വഹിക്കുക. മാതൃധര്‍മം, പുത്രധര്‍മം, അധ്യാപക/വിദ്യാര്‍ഥി ധര്‍മം ഭര്‍തൃധര്‍മം എന്നിങ്ങനെ ഓരോരുത്തരുടെയും സ്വഭാവത്തിനും സ്ഥാനത്തിനും അനുസരിച്ച് ചെയ്യേണ്ട ധര്‍മം ആചരിക്കുക. ഫലേച്ഛകൂടാതെ ഇതാണ് കര്‍മയോഗത്തിന്റെ ആദ്യപടി.

ഭഗവാന്റെ അവതാരങ്ങളെല്ലാം തന്നെ ധര്‍മ സംരക്ഷണാര്‍ഥമുള്ള കര്‍മകാണ്ഡങ്ങള്‍ ആയിരുന്നുവല്ലോ ? ഭഗവാന് നേടാനായിട്ടോ നഷ്ടപ്പെടാനായിട്ടോ ഒന്നുമില്ല. എന്നിരുന്നിട്ടും സദാ കര്‍മനിരതനായി ലോകത്തിന് ഉത്തമദൃഷ്ടാന്തമായിത്തീര്‍ന്നു. ”നമേ പാര്‍ഥാതികര്‍ത്തവ്യം… എന്ന ഗീത (3.22) ശ്ലോകം ശ്രദ്ധിക്കാം. ‘കര്‍മം ചെയ്യുക നമ്മുടെ ലക്ഷ്യം’ എന്ന് സോദോഹരണം ലോകത്തെ പഠിപ്പിക്കുന്നവയാണ് ഭഗവദ്‌ലീലകളെല്ലാം തന്നെ.

സ്വധര്‍മമാകുന്ന, അതിന്റെ അനുഷ്ഠാനമാകുന്ന കര്‍മയജ്ഞത്തിലൂടെയാണ് മോക്ഷഗതി എന്ന് ഗീത അനുശാസിക്കുന്നു.

യജ്ഞാര്‍ഥാന്‍ കര്‍മണോന്യത്ര ലോകോയം കര്‍മബന്ധന (3.9)

സ്വേ സ്വേ കര്‍മണ്യ ഭിരത……….. (18.45)

സ്വകര്‍മണാ ത്യഭ്യാര്‍ച്ച സിദ്ധം വിന്ദതി മാനവ (18.46)

 എന്നീ ശ്ലോകഭാഗങ്ങള്‍ ശ്രദ്ധിച്ചു പഠിക്കാം.

”സ്വധര്‍മത്തില്‍ അഭിരമിക്കുന്നവനായിത്തീരുക”, ഇന്നു പലരും സ്വധര്‍മവും കര്‍മവും മാറ്റിവച്ച് മറ്റ് പലതിന്റെയും പുറകെ പോകുന്നു. അത്തരക്കാരെ ഗീത താക്കീത് ചെയ്യുന്നുണ്ട്.

ശ്രേയാന്‍ സ്വധര്‍മോ……………………

സ്വധര്‍മേനിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ(ഗീത3.35)

വീടും കുടുംബവും തന്റെ ഔദേ്യാഗികമായ ഉത്തരവാദിത്വങ്ങളും സമൂഹത്തോടുണ്ടാവേണ്ട പ്രതിബദ്ധതയുമെല്ലാം വിസ്മരിച്ച്, ജീവിത പ്രശ്‌നങ്ങളില്‍നിന്നും കരകയറാം എന്നു കരുതി ആത്മഹത്യചെയ്യുന്നവര്‍. ചിലര്‍ മോഷണമോ പിടിച്ചുപറിയോ തീവ്രവാദമോ ഒക്കെ ആയി നടക്കും. ചിലര്‍ കുറച്ചുകൂടി എളുപ്പവഴി കണ്ടുപിടിക്കാനായി ജ്യോതിഷവും മാന്ത്രികവും ഒക്കെ പ്രയോഗിച്ചുനോക്കും. സപ്താഹാദികളില്‍ പങ്കെടുത്ത് ഉറങ്ങി, ഊണുമുണ്ട് പോരുന്നവരും ഇന്ന് ധാരാളം. ഇതെല്ലാം സ്വധര്‍മ/കര്‍മ വിമുഖതയുടെ ലക്ഷണങ്ങള്‍തന്നെ. ഇവയൊന്നും ശ്രേയസ് കരങ്ങളല്ല എന്നാണ് ഗീതയുടെ മതം. 

ഭാഗവതത്തിന്റെയോ പുരാണാദികളുടെയോ മാഹാത്മ്യമോ ജീവിതദര്‍ശനമോ അര്‍ഥമോ വ്യാപ്തിയോ ആരും പഠിക്കാന്‍ മുതിരാതെ പ്രസാദഭോജനത്തിനായി മാത്രം പോകുന്നവരാണ് ധാരാളം. ബഹുഭൂരിപക്ഷവും അങ്ങനെതന്നെ. അതിലൂടെ ഭക്തിയോ ജ്ഞാനമോ സമ്പാദിക്കാനാകുന്നില്ല. വെറുമൊരു അനുഷ്ഠാനമായി അതു ചുരുങ്ങുന്നു. ഭാഗവതപുരാണ പ്രഭാഷകരും ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിക്കാതെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ചും കരയിച്ചും നാടകാഭിനയം നടത്തിയും ചൂഷണം ചെയ്യുന്നു.

യോഗഃ കര്‍മസു കൗശലം

അപ്പോള്‍ ഓരോരുത്തരും സ്വന്തംഭാവം, സ്വപ്രകൃതിക്കനുസരിച്ചുള്ള കര്‍മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണം. സഹജകര്‍മം അതുകുറച്ച് കുറഞ്ഞതാണെങ്കില്‍കൂടി സഹജം കര്‍മകൗന്തേയ സദോഷമപി’ അതില്‍നിന്നു മാറിനില്‍ക്കാന്‍ പാടില്ല എന്ന് ഗീതം.ഒരാള്‍ ഒരു പ്യൂണ്‍ ആണ്. അവിടെ വിവിധതലങ്ങളിലായി ആ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥരും മാനേജര്‍മാരും ഒക്കെയുണ്ട്. അവര്‍ക്ക് മുമ്പില്‍ താന്‍ ആരുമല്ല തന്നെ. ആരും മാനിക്കുന്നില്ല. ശമ്പളം കുറവാണ് എന്നു കരുതി അയാള്‍ സ്വധര്‍മം- അയാള്‍ ചെയ്യേണ്ടുന്ന ജോലികള്‍ നിര്‍വഹിക്കാതിരുന്നാല്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ആകെ അതു ബാധിക്കുന്നു.

അതേപോലെ സമാജത്തിനും പലതലങ്ങളുണ്ടാവും. ഓരോ തലത്തിലുള്ളവര്‍ക്കും നിയോഗിക്കപ്പെട്ട ചുമതലകളും. അതില്‍നിന്നെല്ലാം ഓരോരുത്തരും ഒഴിഞ്ഞുമാറുന്നുവെങ്കില്‍ സമാജവും തദ്വാരാ ആ ദേശവും രാഷ്‌ട്രവും പരാജിതമാകും. ഇവിടെയാണ് ഗീത 3.35 ശ്ലോകം പ്രയോഗവത്കരിക്കപ്പെടുന്നത്. 

ബ്രാഹ്മണ ക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ

കര്‍മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈര്‍ഗ്ഗണെഃ (ഗീ.18.41)

സ്വഭാവപ്രകൃതൈര്‍ ഗുണൈഃ എന്നത് ചാതുര്‍വര്‍ണ്യത്തെ സാധൂകരിക്കുകയല്ലേ എന്ന വാദം വരാം. ഗുണത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിനുള്ള ചാതുര്‍വര്‍ണ്യം തന്നെഇന്നും ഔദേ്യാഗിക തലത്തില്‍ കാണാം. ഇതിനെ മറ്റൊരുതരത്തില്‍ വിഭജിക്കാന്‍ സായിപ്പിനോ പിന്നീട് ഭരണത്തില്‍വന്ന മെക്കാളെയന്‍ കറുത്തസായിപ്പന്മാര്‍ക്കോ സാധിക്കാതെ പോയി. ഇപ്പോഴും തഥൈവ.

സ്വധര്‍മം അനുഷ്ഠിക്കാതിരിക്കുക എന്നുവരുമ്പോള്‍ അതേസമയം വേണ്ടാത്ത കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക, പരധര്‍മം ഏറ്റെടുക്കുക എന്നുതന്നെയാവും ഫലം. ‘എന്തെന്നാല്‍ കാര്യതേ ഹ്യവശകര്‍മ സര്‍വപ്രകൃതിജൈര്‍ ഗുണൈഃ പ്രകൃതി നമ്മെകൊണ്ട് എന്തെങ്കിലും പണിയെടുപ്പിക്കാന്‍ വരും ‘പ്രകൃതേര്‍ക്രിയമാണാനി’ എന്ന ഗീതയിലെ പ്രയോഗവും ശ്രദ്ധിക്കുക. സ്വധര്‍മമാണ് ശ്രേയസ്‌കരം, പരധര്‍മം ഭായാവഹമാണ്. ഭയം ആകട്ടെ പിന്നീട് പലതരം ദുരന്തങ്ങളിലേക്ക് നയിക്കുന്നു എന്ന് മുമ്പേതന്നെ പറഞ്ഞിട്ടുണ്ട്. ‘അഭയം’ ആണ് വിജയി ആകാനുള്ള പ്രഥമ യോഗ്യത. ‘ബൃഹദാരണ്യക ഉപനിഷത്തില്‍’ ”അഭയം വൈപ്രാപ്‌നോസി ജനകഃ ”King Janaka, you have achieved f-earless hess” sage yajnavalkya. So what is the have of god? fear lessness. To attain go-d you become fearless” (Swami Reng-a………. P95 Universal Message of Gita Vo-l.I) അതുകൊണ്ട് സ്വധര്‍മം അതീവ നൈപുണ്യത്തോടെ അനുഷ്ഠിക്കുക എന്നതാണ് മാനവധര്‍മം. അതിനാല്‍ കര്‍മഫലത്തില്‍ ആശങ്കയില്ലാതെ, അതേകുറിച്ച് വേവലാതിപ്പെടാതെ ചെയ്യേണ്ടതായ കാര്യങ്ങള്‍ അനുഷ്ഠിക്കുക. വേവലാതി കര്‍മത്തിലുള്ള പൂര്‍ണതയും മേന്മയും ശ്രദ്ധയും നഷ്ടപ്പെടുത്തും. അതിനാല്‍ ഗീത കര്‍മ്മഫലം എന്തെന്ന് ചിന്തിക്കാതെ ജോലിചെയ്യാന്‍ പറയുന്നു. അതുതന്നെയാണ് കര്‍മയോഗം. അതിലൂടെ ഫലപ്രാപ്തിയും പരമപദപ്രാപ്തിയും ഗീത വാഗ്ദാനം ചെയ്യുന്നു.

‘പരിശ്രമം 

ചെയ്യുകിലെന്തിനെയും കരത്തിലാക്കാന്‍

കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം

കൈകളെ നല്‍കിയത്രേ 

മനുഷ്യരേപ്പാരിലയച്ചതീശന്‍.

(അവസാനിച്ചു)

കെ. ശ്രീകുമാരശര്‍മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.