പരവൂര്‍: എസ്എന്‍ഡിപി യോഗം ഉളിയനാട് ഡോ.പല്‍പ്പുമെമ്മോറിയല്‍ ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ജി.സന്തോഷിന്റെ വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ചിറക്കര ഡീസന്റ് ജംഗ്ഷനിലുളള സന്തോഷിന്റെ അഷ്ടമി എന്ന വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. അക്രമം നടക്കുമ്പോള്‍ സന്തോഷിന്റെ വൃദ്ധയായ മാതാവ് ദേവകി(86) മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. കല്ലേറില്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നു. പാരിപ്പളളി പോലീസ് കേസെടുത്തു.
ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ എംസി പുരം വാര്‍ഡിലെ തെരുവ്‌വിളക്കുകള്‍ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് തെരുവ്‌വിളക്കുകള്‍ സ്ഥാപിച്ചത്. പത്തോളം ട്യൂബ്‌ലൈറ്റുകള്‍ എറിഞ്ഞ് തകര്‍ത്തതായി ഗ്രാമപഞ്ചായത്തംഗം ഇന്ദിര അറിയിച്ചു. ചാത്തന്നൂര്‍ പൊലീസിന് പരാതി നല്‍കി.
















