Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്നം ഇന്നും മാര്‍ഗ്ഗദര്‍ശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Vicharam

ഒരു വര്‍ഷത്തെ അനുഭവംകൂടി വര്‍ധിക്കുകയും, ആയുസ്സില്‍ ഒരുവര്‍ഷംകൂടി കുറയുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ പുതുവര്‍ഷത്തിലും സംഭവിക്കുന്നത്. കഴിഞ്ഞകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടവും ഭാവിയിലേക്കൊരെത്തിനോട്ടവും പുതുവത്സരാഗമത്തില്‍ അല്‍പ്പമെങ്കിലും സാമൂഹ്യബോധമുള്ളവര്‍ നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ പഴയ അനുഭവ പാഠങ്ങളെ പുതിയ പാഠ്യവിഷയങ്ങളാക്കാനുള്ള ഒരേയൊരവസരമാണ് പുതുവത്സരപ്പിറവി. ഇത് ഏറ്റവും കൂടുതല്‍ പ്രസക്തമായിട്ടുള്ളത് ഓരോ ജനുവരി രണ്ടിനും മന്നം ജയന്തി ആഘോഷിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിക്കാണ്.

സമുദായത്തില്‍നിന്നും സമൂഹത്തിലേക്ക്

താന്‍ ജനിച്ച സമുദായത്തെയോ മതത്തെയോ കൈവിടാതെതന്നെ ലോകസമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് തെളിയിച്ചു. എന്റെ ദേവനും ദേവിയും സമസ്തവും എന്‍എസ്എസ് ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹം ”നായര്‍ വളര്‍ന്ന് ഹിന്ദുവാകണമെന്നും ഹിന്ദു വളര്‍ന്ന് മനുഷ്യനാകണ”മെന്നും പറയുമ്പോള്‍, ഒരു സമുദായത്തെ സംഘടനയ്‌ക്കുള്ളില്‍ കെട്ടിയിടുകയോ മതത്തിനുള്ളില്‍ തളച്ചിടുകയോ ചെയ്തില്ല എന്നു നാമോര്‍ക്കണം. താനാണ് സംഘടനയെന്നോ തന്റേതുമാത്രമാണ് ശരിയായ മതമെന്നോ ഉള്ള സങ്കുചിത ശാഠ്യങ്ങള്‍ക്കപ്പുറം നായന്മാരെ മുഴുവന്‍ വിശ്വപൗരന്മാരാക്കി വളര്‍ത്തി വലുതാക്കാനാണ് എന്‍എസ്എസില്‍ക്കൂടി മന്നം പദ്ധതിയിട്ടത്. എന്‍എസ്എസ് പ്രസിദ്ധീകരിച്ച ‘മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍നിന്നും ദര്‍ശനത്തിലേക്കുള്ള പരിണാമം വ്യക്തമാകുന്നു.

സമഗ്രസമുദായ പരിഷ്‌കരണം

വ്യക്തികളില്‍ തുടങ്ങി കുടുംബങ്ങളിലൂടെ സമുദായത്തെ പരിഷ്‌കരിക്കുവാനുള്ള പദ്ധതികളാണ് മന്നം ആവിഷ്‌കരിച്ചത്. വ്യക്തികളില്‍ ആത്മവിശ്വാസവും സ്വാശ്രയ ശക്തിയും വളര്‍ത്തി, അലസതയില്‍നിന്നും ജാഡ്യത്തില്‍നിന്നും ഉയര്‍ത്തി, കര്‍മ്മയജ്ഞത്തില്‍ ഏര്‍പ്പെടുത്തി, ആധ്യാത്മികതയില്‍ ഉറപ്പിച്ച് സമുദായ പുരോഗതി ഉറപ്പാക്കുകയാണദ്ദേഹം ചെയ്തത്. അതുകൊണ്ടാണ് നായന്മാര്‍ സംഘടിക്കുന്നത് ആര്‍ക്കും എതിരായല്ല എന്ന് അദ്ദേഹത്തിനുറപ്പിച്ച് പറയുവാന്‍ കഴിഞ്ഞത്. അവരവരുടെ ഭവനങ്ങളെ ക്ഷേത്രങ്ങള്‍പോലെ പരിപാവനമായി കണക്കാക്കി കുട്ടികളെ ദേവന്മാരായി കരുതണമെന്നു പറയുമ്പോള്‍ ക്ഷേത്ര സങ്കല്‍പ്പത്തിലൂടെ കുടുംബ പുരോഗതിയാണദ്ദേഹം ലക്ഷ്യമാക്കിയത്. അമ്പലത്തില്‍ പോകുന്നതോടൊപ്പം ഉത്സവം കാണുന്നതോടൊപ്പം, ഷഷ്ഠിവ്രതത്തിനു പട്ടിണി കിടക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും, സ്വന്തമായി ജോലിചെയ്തു വരുമാനമുണ്ടാക്കുവാനും അദ്ദേഹം നായര്‍ സ്ത്രീകളെ ഉദ്‌ബോധിപ്പിച്ചു.

മതവും ദേശീയതയും

സനാതന ധര്‍മത്തിന്റെ സമഗ്രദര്‍ശനം ഉള്‍ക്കൊണ്ട സമുദായാചാര്യനായിരുന്നു മന്നത്തു പത്മനാഭന്‍. ചിന്തകന്മാര്‍ക്കു സമാധാനം നല്‍കുന്ന വേദാന്തത്തെ സനാതന ധര്‍മത്തിന്റെ തായ്‌വേരായി അദ്ദേഹം കണ്ടു. അതുകൊണ്ടാണ് ഇതര മതങ്ങളേയും സമാനമായി കാണുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. എന്നാല്‍ ഇതര സംഘടിതമതകാപട്യങ്ങളുടെ നേര്‍ക്ക് സിംഹഗര്‍ജ്ജനം നടത്താനും അദ്ദേഹത്തിന് മടിയുണ്ടായില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ആരെയും പ്രീണിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നില്ല. സംശയമുള്ളവര്‍ ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രം എന്ന അദ്ദേഹത്തിന്റെ മുന്‍പ് സൂചിപ്പിച്ച ഗ്രന്ഥത്തിലെ 27-ാമത്തെ പ്രസംഗം വായിക്കുന്നത് നന്നായിരിക്കും.

1962-ല്‍ ചൈന ഇന്ത്യയുടെമേല്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മന്നത്തു പത്മനാഭന്‍ പുറപ്പെടുവിച്ച പത്രപ്രസ്താവന ‘ഞാന്‍ ജന്മനാ ഒരു ദേശീയവാദി’ ആണെന്നുള്ള അദ്ദേഹത്തിന്റെ അവകാശവാദത്തോട് നൂറുശതമാനവും നീതിപുലര്‍ത്തുന്നതായിരുന്നു. 1962 നവംബര്‍ പതിനൊന്നിന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡുയോഗം, സൊസൈറ്റിയുടെ ഭണ്ഡാരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണാഭരണങ്ങളും നാണയങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുവാനും തീരുമാനിച്ചു. അന്ന് ചൈനയെ പരോക്ഷമായും ചിലപ്പോള്‍ പ്രത്യക്ഷമായും പിന്‍തുണച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തനി സ്വഭാവത്തെക്കുറിച്ച് മന്നം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍:

”നായര്‍ പുരോഗമിക്കണമെന്നു പറയുമ്പോള്‍ കമ്യൂണിസ്റ്റാകണമെന്നര്‍ത്ഥമില്ല. കമ്യൂണിസം ധര്‍മ്മവിരുദ്ധമായ ഒരു പ്രസ്ഥാനമാണ്. ദൈവമില്ലാത്തവരും നേരും നെറിയും കെട്ടവരും. സഹോദര സഹോദരീ ബന്ധമില്ലാത്തവരുമായ ഒരുകൂട്ടം അക്രമികളും പിടിച്ചുപറിക്കാരുമാണ് കമ്യൂണിസ്റ്റുകാര്‍. നായര്‍ സമുദായത്തിനോ മനുഷ്യ സമുദായത്തിനോ കമ്യൂണിസം പറ്റിയതല്ല. ആ ആളുകളോടെനിക്കു വിരോധമില്ല. വിഷംകുടിച്ച് മരിക്കുന്നവനോടും കുറച്ചു സഹതാപം കാണിക്കേണ്ടത് നമ്മുടെ കടമയാണ്.” (പേജ് 215). മന്നം ഒരു ദാര്‍ശനികനായിരുന്നെന്ന് കമ്മ്യൂണിസത്തിന് സംഭവിച്ച അപചയം തീര്‍ച്ചവരുത്തുന്നു.

ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ എയര്‍ഫോഴ്‌സ് ഓഫീസര്‍ വിങ് കമാന്‍ഡര്‍, പാലക്കാടുകാരന്‍ നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായരെക്കുറിച്ച് നായന്മാര്‍ക്കും കേരളീയര്‍ക്കും അറിവില്ല. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ നേവല്‍ കണ്ടിജന്റിനെ നയിച്ച ലഫ്. കമാന്‍ഡര്‍ അപര്‍ണ്ണാ നായരെക്കുറിച്ച് നായന്മാര്‍ക്കും കേരളീയര്‍ക്കും അറിയില്ല. ഇവരെ നമ്മുടെ യുവാക്കളുടെ മാതൃകകളാക്കി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്നില്ലായെങ്കില്‍, ഇവരെപ്പോലെ വിവിധരംഗങ്ങളില്‍ തിളങ്ങുന്നവര്‍ നമ്മുടെ യുവാക്കളുടെ മാതൃകകളാകുന്നില്ലായെങ്കില്‍ മന്നം ജയന്തിയാഘോഷങ്ങള്‍ പരിപൂര്‍ത്തിയില്‍ എത്തുന്നില്ല. ഇവിടെയാണ് മന്നത്തിന്റെ മാര്‍ഗ്ഗദര്‍ശനം വേണ്ടത്.

(ഭാരത സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.