Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാറിമറിയുന്ന ലോകക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
inVicharam

അമേരിക്കയുടെ പ്രഖ്യാപിതശത്രുവും ലോകം ഭീഷണിയായി വീക്ഷിക്കുന്ന രാജ്യവുമായ ഉത്തരകൊറിയ അന്താരാഷ്‌ട്ര മര്യാദകളുടെ എല്ലാ അതിരുകളും ലംഘിക്കുന്നതും 2017ല്‍ ലോകം കണ്ടു. ഇത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ വാക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ജറുസലേം പ്രശ്‌നവും കൊറിയന്‍ ഏകാധിപതി ഉയര്‍ത്തുന്ന ഭീഷണികളും ഒരുവശത്ത് ലോകത്ത് ധ്രൂവീകരിപ്പിക്കുകയും, മറുവശത്ത് ലോകസമാധാനം അപകടത്തിലാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വിഷയത്തിലും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകള്‍ അങ്ങേയറ്റം നിര്‍ണ്ണായകമാകുന്നു.

രണ്ടാം ലോകയുദ്ധശേഷം ലോകത്ത് മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിച്ച സമയമായി ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കിയതും ഈ വര്‍ഷം മാര്‍ച്ച് പത്തിനാണ്. യമനില്‍ത്തന്നെ ഇക്കൊല്ലം രണ്ടുലക്ഷം കോളറാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒപ്പം, സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരത മൂലമുണ്ടായ പ്രശ്‌നങ്ങള്‍മൂലം ആ നാടുകളിലെ വലിയൊരു ശതമാനം ജനത വലയുന്ന പശ്ചാത്തലം മറക്കാനാകില്ലല്ലോ. എങ്കിലും രാക്ഷസീയമായ അക്രമങ്ങളും കൊലകളും മൂലം ലോകത്തെങ്ങും ആശങ്ക പടര്‍ത്തിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരസംഘം 2017ല്‍ ശക്തി ക്ഷയിക്കുകയും തകരുകയും ചെയ്തു.

മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ പ്രദേശത്തെ ഹിന്ദുഗ്രാമങ്ങള്‍ നശിപ്പിക്കപ്പെടുകയും, പലയിടത്തും മിക്കവാറും ഹിന്ദുക്കള്‍ ഇല്ലാതാകുകയും ചെയ്തു. ആ പ്രദേശത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളും ബുദ്ധമതക്കാരും പലായനം ചെയ്തു തുടങ്ങിയപ്പോള്‍ സമാധാനമുണ്ടാക്കാനും പൗരരക്ഷയ്‌ക്കുമായി മ്യാന്‍മര്‍ ഭരണകൂടവും സൈന്യവും നടപടികള്‍ എടുത്തു.ഇത് ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം ജനതയുടെ പലായനത്തിന് കാരണമായി.

സെപ്റ്റംബര്‍ 25ന് ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രത്യേകം രാജ്യമാക്കണമെന്നതിനെ പിന്തുണച്ചുള്ള ജനഹിതം അവിടെയുണ്ടായി.ഒക്ടോബറില്‍ സ്‌പെയിനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന ജനഹിതപരിശോധന സ്‌പെയിനിലെ കാറ്റലോണിയയില്‍ നടക്കുകയും, പ്രദേശവാസികള്‍ ഭൂരിഭാഗവും സ്വതന്ത്ര കാറ്റലോണിയയ്‌ക്കായി വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

2017ല്‍ കമ്യൂണിസ്റ്റ് ചൈന വ്യക്ത്യധിഷ്ഠിത ഏകാധിപത്യത്തിലേക്ക് വീണ്ടും നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ചൈനക്കുള്ളില്‍ രാഷ്‌ട്രീയമായി കൂടുതല്‍ ശക്തനായി. ഭൂട്ടാനിലേക്കുള്ള അധിനിവേശം ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ, ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ കടന്ന് തടഞ്ഞത് ഇക്കൊല്ലം ലോകത്ത് ചര്‍ച്ചാവിഷയമായി. ഇതിലെ പരാജയം ചൈനയെ അന്തര്‍മുഖരാജ്യമാക്കുന്ന കാഴ്ചയാണ് പിന്നീട് കാണിച്ചുതരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഭാരതത്തിനു ലോകരാജ്യങ്ങള്‍ നല്‍കുന്ന പിന്തുണകളും അവരുമായുള്ള സൗഹൃദങ്ങളും വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇസ്രായേല്‍ നാളുകളായി കൊതിച്ചിരുന്ന സന്ദര്‍ഭം, ഒരു ഭാരതപ്രധാനമന്ത്രി, ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്, 2017 ല്‍ സംഭവിച്ചു.

അന്താരാഷ്‌ട്രതലത്തില്‍ ഭാരതീയര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിക്കൊണ്ട് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലേക്ക് നവംബര്‍ 20ന് തെരഞ്ഞെടുക്കപ്പെട്ടത് ബ്രിട്ടീഷുകാരനായ ജസ്റ്റിസ് ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു.

ഏറ്റവും ശ്രദ്ധേയനായ ഒരു നടന്‍, പ്രശസ്തമായ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം റോജര്‍ മൂര്‍ 2017ല്‍ ജീവിതനാടകത്തിന് വിരാമമിട്ടുകൊണ്ട് തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞു. 1945 മുതല്‍ പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചഴ്‌സ് തൊട്ടുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു.

യമന്റെ ആദ്യ രാഷ്‌ട്രപതി അലി അബ്ദുല്‍ സാലെ, മുന്‍ ഇറാന്‍ പ്രസിഡന്റ് അക്ബര്‍ ഹാശിമി റഫ്‌സന്‍ജാനി, കുപ്രസിദ്ധ ആയുധ ഇടപാടുകാരനും വിവാദ സന്യാസി ചന്ദ്രസ്വാമിയുടെ അടുത്ത സുഹൃത്തുമായിരുന്ന അദ്‌നാന്‍ ഖഷോഗി എന്നിവരും സാക്ഷാല്‍ ചന്ദ്രസാമിയും 2017ല്‍ മരണമടഞ്ഞവരില്‍പ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.