പുനലൂര്‍: ഈ വര്‍ഷത്തെ കായ കല്‍പ്പ പുരസ്‌കാരം പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രി എന്നുള്ള പുരസ്‌കാരത്തിനായി സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ പുനലൂര്‍ താലുക്ക് ആശുപത്രി സംസ്ഥാനത്ത് ഒന്നാമത് എത്തി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
ഇന്ത്യയിലെ കായ കല്‍പ്പ പരമോന്നത പുരസ്‌കാരത്തിന് കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാതത്തില്‍ താലൂക്കാശുപത്രി ഇനി മത്സരിക്കും.
വൃത്തിയും വെടിപ്പുമുള്ള ആശുപത്രിയും അനുബന്ധ സംവിധാനങ്ങളും അവിടെ എത്തുന്ന രോഗികള്‍ക്ക് രോഗവിമുക്തി നല്‍കുന്നു എന്നു മാത്രമല്ല രോഗിയിലും, കൂട്ടിരിപ്പുകാരിലും, അവിടെ എത്തുന്ന മറ്റുള്ളവരിലും ശുചിത്വബോധം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ശുചിത്വ ബോധമുള്ള പുതിയ സമൂഹസൃഷ്ടിയില്‍ പൊതുസമൂഹത്തിന് മാര്‍ഗദര്‍ശിയാകേണ്ടത് ആശുപത്രികളാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകള്‍ നടക്കുന്നത്. മുന്നൂറോളം ശുചിത്വ-ചികിത്സാ സംവിധാനങ്ങള്‍ പരിശോധിച്ചാണ് കായ കല്‍പ്പ അവാര്‍ഡ് നിര്‍ണയിച്ചത്.
മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ രണ്ട് വര്‍ഷത്തെ മികച്ച ആശുപത്രി എന്നതും, നാല് വര്‍ഷത്തെ എക്‌സലന്‍സ് പുരസ്‌കാരവും ഈ ആതുരാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ഈ നാടിന്റെ വിജയമാണെന്നും പൊതുജനങ്ങളും, ആശുപത്രി ജീവനക്കാരും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ കിട്ടിയ വലിയ പുരസ്‌കാരമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷ അറിയിച്ചു.
















