ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭുമി കയ്യേറ്റത്തില്‍ രണ്ട് കമ്പനികള്‍ക്ക് ദേവികുളം സബ്‌കളക്ടര്‍ നോട്ടീസ് അയച്ചു. റോയല്‍ പ്ലാന്റേഷന്‍സ്, ജോര്‍ജ് മെയ്‌ജോ ഗ്രൂപ്പ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
റോയല്‍ പ്ലാന്റേഷന്‍ ജനുവരി ആദ്യ വാരവും, ജോര്‍ജ് മെയ്‌ജോ ഗ്രൂപ്പ് ഫെബ്രുവരി ആദ്യവാരവും രേഖകള്‍ ഹാജരാക്കണം. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്ബൂരില്‍ 330 ഏക്കര്‍ ഭൂമി ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ ഗ്രൂപ്പ് ബിനാമി പേരുകളില്‍ വ്യാജപട്ടയങ്ങള്‍ ചമച്ച് സ്വന്തമാക്കിയെന്ന് നേരത്തെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കൊട്ടാക്കമ്പൂരിലെ 151 പട്ടയങ്ങളില്‍ 100 എണ്ണവും ഈ കമ്പനിയുടെ കൈവശമാണ്. 100ല്‍ 24 പട്ടയങ്ങള്‍ മൈജോ ജോസഫിന്റെ പേരിലും ശേഷിക്കുന്ന 76 പട്ടയങ്ങള്‍ തമിഴ് കര്‍ഷകരുടെ പേരിലുമാണ്. ഇവയില്‍ ഭൂരിഭാഗവും വ്യാജ പട്ടയങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
















