കൊച്ചി: സാമൂഹ മാധ്യമങ്ങളിലെ അതിക്രമത്തിനെതിരെ നടി പാര്‍വ്വതി നല്‍കിയ പരാതിയില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊല്ലം ആദിച്ചനെല്ലൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ റോജന്‍ ജി. ചാക്കോ(20)യാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രിന്റോ പി. ലോനപ്പന്‍(23) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.
സിനിമാ മേഖലയില്‍ നിന്നുള്ളവരും പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, പരാതി ലഭിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു.
കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായതോടെയാണ് പാര്‍വതിയ്‌ക്കെതിരെ മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.
















