അടിമാലി: ടെക്‌നിക്കല്‍ സ്‌കൂളിന് സമീപം റോഡരികില്‍ തീ പടര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. റോഡരികിലുള്ള പുല്ലിനും വള്ളിപ്പടര്‍പ്പുകള്‍ക്കുമാണ് തീ പടര്‍ന്ന് പിടിച്ചത്. വൈകിട്ട് 3.30 ഓടെ തീപടരുന്നത് കണ്ട് സമീപത്തുള്ള വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി അഗ്നിശമനസേനയെത്തി തീ അണയ്‌ക്കുകയായിരുന്നു. മറ്റ് നാശനഷ്ടങ്ങളില്ല.
















