പുനലൂര്‍: നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ഒരു ആശുപത്രി കൂടി കാടുമൂടുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ചെമ്മന്തൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിന് സമീപം പണികഴിപ്പിച്ച ഹോമിയോ ആശുപത്രിയാണ് കാടുമൂടുന്നത്.
ടിബി ജങ്ഷനിലെ സ്റ്റാനഘട്ടത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കം മൂലം മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ നിലംപതിക്കുകയാണ്. മൂന്ന് ഡോക്ടര്‍മാരടക്കം പത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. 25 ബഡ്ഡുകളാണുള്ളത്.
ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച ആശുപത്രി അനാഥാവസ്ഥയില്‍ തുടരുമ്പോഴും നഗരസഭ മൗനം പാലിക്കുകയാണ്. നവീകരണത്തിനായി ഓരോ ബജറ്റിലും തുക വകയിരുത്താറുണ്ടെങ്കിലും ഇന്നും ഹോമിയോ ആശുപത്രിക്ക് ശാപമോക്ഷമായിട്ടില്ല.
















