മുട്ടം: അശ്ശീല വീഡിയോ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ആര്യന്‍സ് മൊബൈല്‍സ് എന്ന കടയില്‍ നിന്നുമാണ് അശ്ശീല വീഡിയോകളും സി.ഡി. ഇറങ്ങാത്തതുമായ പടങ്ങളുടെ പകര്‍പ്പ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തത്. ഈ ഹാര്‍ഡ് ഡിസ്‌ക് പ്രത്യേക കവറിലാക്കി ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. രാമലീല, ചങ്ക്‌സ്, സഖാവ്, വില്ലന്‍, മെക്‌സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ഇവ മൊബൈലില്‍ പകര്‍ത്തി നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
തിരുവനന്തപുരം ആന്റി പൈറസി സെല്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുട്ടം പോലീസ് കടയില്‍ റെയ്ഡ് നടത്തി. സംഭവത്തില്‍ കടയുടമ കുടയത്തൂര്‍ സ്വദേശി ചന്ദ്രബോസിനെ കസ്റ്റഡിയില്‍ എടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
















