കൊല്ലം: കുടുംബശ്രീ ജില്ലാമിഷനും അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതീക്ഷ-2017 തൊഴില്‍മേളയ്‌ക്ക് മികച്ച പ്രതികരണം. പങ്കെടുത്ത 523 പേരില്‍ 137 പേരെ ആദ്യഘട്ടമായി തെരഞ്ഞെടുത്തു. ഇവര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കും. നീരാവില്‍ എസ്എന്‍ഡിപി യോഗം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മേള മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഗീതാകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥിയായിരുന്നു. ഡി.ഡി.യു.ജി.കെ.വൈ നൈപുണ്യ വികസന പദ്ധതിയുടെ ബ്രോഷര്‍ ജില്ലാ കലക്ടര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. തൊഴില്‍മേളയില്‍ 18 കമ്പനികള്‍ പങ്കെടുത്തു.
















