കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടി പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കൊച്ചി പോലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്.
കസബ സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടക്കുന്നുവെന്നും പാര്‍വതി പരാതിയില്‍ ഉന്നയിച്ചിരുന്നു.
തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
















