മറയൂര്‍: ഓപ്പറേഷന്‍ ബ്ലേഡ് റെയ്ഡില്‍ഒരാള്‍ അറസ്റ്റില്‍. മറയൂര്‍ മാശിവയല്‍ സ്വദേശി ആണ്ടി (59)യാണ് മറയൂര്‍ മേലാടി സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.
മറയൂര്‍ മാശിവയല്‍ സ്വദേശിയായ അലക്‌സാണ്ടറാണ് മറയൂര്‍ പോലീസില്‍ പാരാതി നല്‍കിയത്. മറയൂര്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ആണ്ടിയുടെ മാശിവയലിലുള്ള വീട്ടില്‍ നിന്ന് വാഹനത്തിന്റെ രേഖകളും മുദ്രപത്രങ്ങളും പോലീസ് കണ്ടെടുത്തു. കേരള മണിലെന്‍ഡിങ് ആക്ട് പ്രകാരമാണ് പോലീസ്കേസെടുത്തത്. മറയൂര്‍ എസ്‌ഐ അജയ്‌കുമാര്‍, എഎസ്‌ഐ റ്റിആര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്അറസ്റ്റ് ചെയ്തത്.
















