ഗുരുവായൂര്‍ : പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നാദ ബ്രഹ്മോത്സവം സംഘടിപ്പിക്കുന്നു. നാഗസ്വര തവില്‍ വാദകരും ആസ്വാദകരും സംഗീത പ്രേമികളും കൂടിയാണ് ഏഴാമത് നാദ ബ്രഹ്മോല്‍സവം നടത്തുന്നത്. രാവിലെ 7.30 ന് ക്ഷേത്രത്തില്‍ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് ഭദ്രദീപം എഴുന്നള്ളിക്കും. തുടര്‍ന്ന് 11.30 വരെ നിരവധി നാദ സ്വര തവില്‍ വാദകര്‍ ചേര്‍ന്ന് നാദ സ്വര കച്ചേരി അവതരിപ്പിക്കും. 12 ന് രുക്മണി റീജന്‍സിയില്‍ നടക്കുന്ന സമാദരണ സദസ് കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ.ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും. തിരുവിഴ ജയശങ്കര്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ ആചാര്യന്‍മാര്‍ക്ക് സുവര്‍ണ്ണ മുദ്ര നല്‍കി ആദരിക്കും.
















