ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി കത്തി നശിച്ചു. കുറ്റിച്ചിറ പുളിങ്കരയിലാണ് സംഭവം. കുര്ക്കമറ്റം എടാട്ടേല്‍ വീട്ടില്‍ ജിബിന്റെ ടിപ്പര്‍ ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവര്‍ ഓടാട്ടില്‍ ഷിന്‍ജിത് ഓട്ടത്തിന് പോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.
ലോറിയുടെ എന്‍ജിന്റെ ഭാഗത്ത് നിന്നാണ് തീപിടിച്ചത്. ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിതത്തിന് കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: