ഇടുക്കി: ക്രിസ്തുമസ് ന്യൂ ഇയറിനോടനുബന്ധിച്ച് മദ്യം മയക്കുമരുന്ന് ഉത്പാദനം, വ്യാപനം, വിപണനം ഇവ തടയുന്നതിന്റെയും, നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി കേരള തമിഴ്‌നാട് എക്‌സൈസ്, പോലീസ്, പ്രൊഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്, നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ അന്തര്‍ സംസ്ഥാന ബോര്‍ഡര്‍ മീറ്റിങ് കുമളി ബാംബു ഗ്രൂവില്‍ നടന്നു.
ഇടുക്കി അസി. എക്‌സൈസ് കമ്മീഷണര്‍ ജി. പ്രദീപ്, തേനി എഡിഎസ്പി സുരളിരാജു, പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സിപെക്ടര്‍ സോജന്‍ സെബാസ്റ്റിയന്‍, പീരുമേട് ഉടുമ്പന്‍ചോല താലൂക്കിലേയും, തേനി ജില്ലയിലേയും മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അതിര്‍ത്തികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, രണ്ട് സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനകള്‍ നടത്തുക, മുന്‍കാല കുറ്റവാളികളെ നിരീക്ഷിക്കുക, രാത്രികാല പെട്രോളിങ് നടത്തുക എന്നീ തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു.
















