Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്രിസ്മസിനെ വരവേല്‍ക്കാന്‍ വ്യാപാരമേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:24 pm IST
in Kollam

കൊട്ടാരക്കര: ഉണ്ണിയേശുവിന്റെ സ്മരണകളെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വ്യാപാരമേഖലയില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ട്.

നോട്ട് നിരോധനവും ജിഎസ്ടിയും കാരണം മാന്ദ്യം അനുഭവപ്പെട്ടിരുന്ന വ്യാപാരമേഖലക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. നക്ഷത്രങ്ങളും ആശംസാകാര്‍ഡുകളും ക്രിസ്മസ് ട്രീകളും, മധുരപലഹാരങ്ങളും കേക്കുമാണ് ഏറ്റവുമദികം വിറ്റഴിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ വസ്ത്രവ്യാപാരശാലകളിലും സ്വര്‍ണ്ണാഭരണശാലകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. പലചരക്കുകടകളിലും, മത്സ്യമാംസവില്‍പ്പന കേന്ദ്രങ്ങളിലും കച്ചവടം കൊഴുത്തുതുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍വിറ്റുവരവ് പ്രതീക്ഷിക്കുകയാണ് വ്യാപാര മേഖല.

വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് നക്ഷത്രങ്ങളാണ്. മതവ്യത്യാസമില്ലാതെ മിക്ക കുടുംബങ്ങളിലും നക്ഷത്രം തൂക്കിവരുന്നുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നക്ഷത്രങ്ങളും പേപ്പര്‍നക്ഷത്രങ്ങളും, ഫൈബര്‍ നക്ഷത്രങ്ങളും ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങളുമെല്ലാം ഇക്കുറി താരങ്ങളാണ്. വിവിധ വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന ചൈനീസ് നക്ഷത്രങ്ങളും സുലഭമാണ്.

സിനിമാ പേരുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരിലുമുള്ള നക്ഷത്രങ്ങളും കുട്ടികളെ ആകര്‍ഷിക്കുന്നു. ആയിരങ്ങള്‍ വിലവരുന്ന നക്ഷത്രങ്ങള്‍വരെ ഇവിടെ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. ഉയരവും, അലങ്കാരങ്ങളുടെ വൈവിധ്യവും അനുസരിച്ച് ട്രീകളുടെ വിലയും വ്യത്യസ്തമായിരിക്കും. 200 രൂപ മുതലാണ് ക്രിസ്മസ് ട്രീകളുടെ വില. മൂവായിരം രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകളുമുണ്ട്.

ക്രിസ്മസ് പാപ്പായുടെ വേഷവിധാനങ്ങള്‍ക്കും നല്ല ഡിമാന്റാണ്. ക്രിസ്മസ് കാര്‍ഡുകളുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. നവമാധ്യമങ്ങളുടെ കടന്നുകയറ്റം ആശംസാകാര്‍ഡുകളെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്തായിരിക്കുകയാണ്. കാര്‍ഡുകള്‍ അയ്‌ക്കുന്നതിന് തന്നെയാണ് യുവത്വം തയ്യാറായിട്ടുള്ളത്.

പോസ്റ്റ്മാന്‍ വഴി ആശംസാകാര്‍ഡ് കൈപ്പറ്റുന്നതിന്റെ ത്രില്‍ മറ്റൊന്നിനുമില്ലെന്നാണ് യുവജനങ്ങളുടെ പക്ഷം. തപാല്‍വകുപ്പിലും ഇത് ഗുണംചെയ്യുന്നുണ്ട്.

കേക്ക് വിപണിയില്‍ കടുത്ത മത്സരമാണ് നടന്നുവരുന്നത്. വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കളും, വന്‍കിട ബേക്കറികളുമെല്ലാം വ്യത്യസ്തതയുള്ള കേക്കുകളാണ് വിപണിയിലിറക്കിയിട്ടുള്ളത്.

വ്യത്യസ്ത രുചിയും, അലങ്കാരങ്ങളുമുള്ള കേക്കുകള്‍ സജ്ജമാണ്. താജ്മഹലും കുത്തബ്മീനാറും പാര്‍ലമെന്റ് ഹൗസുമുതല്‍ റോക്കറ്റ് വരെ യാണ് വിപണിയിലുള്ളത്. പല ഹോട്ടലുകളും കേക്ക്‌നിര്‍മ്മാണം വരെ ഉത്സവമാക്കിയിരുന്നു. 150ല്‍ തുടങ്ങി ആയിരങ്ങളില്‍ അവസാനിക്കുന്നതാണ് കേക്കിന്റെ വില. ക്രിസ്മസ് വിപണിയിലെ പുത്തന്‍ ഉണര്‍വ് അനുബന്ധവ്യാപാരമേഖലകള്‍ക്കും ഗുണകരമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.