ചാല: കേരളത്തിലെ ഭവനനിര്‍മ്മാണ രംഗത്ത് പുതിയ കാല്‍വെയ്‌പ്പിനൊരുങ്ങുന്ന ലേആര്‍ട്ടിസ് ഡവലപ്പേഴ്‌സിന്റെ കണ്ണൂര്‍ ചാലയിലുളള വില്ല പ്രോജക്റ്റിന് തുടക്കമായി. ആര്‍ട്ടിസ് ജോയ് സ്‌പെയ്‌സ് വില്ലാപദ്ധതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ടും ദേശീയപാത വികസനവുമുള്‍പ്പെടെ കണ്ണൂരിന്റെ ഭാവി വികസനങ്ങളുടെ കേന്ദ്രമായി മാറുന്ന സ്ഥലമാണ് ചാലയെന്ന് കെ.വി.സുമേഷ് പറഞ്ഞു. വാഹനങ്ങള്‍ക്കായി പാര്‍ക്കിങ്ങില്‍ ചാര്‍ജ്ജിങ്ങ് പോയന്റ് എന്നിവ ലഭ്യമാക്കാനും സൗകര്യമുണ്ടെന്ന് ആര്‍ട്ടിസ് ഡലവപ്പേഴ്‌സ് മാനേജിങ്ങ് പാര്‍ട്ണര്‍ ഷാജി എബ്രഹാം അറിയിച്ചു. ഈ മാസം 24 വരെ ചാലയിലെ പദ്ധതിസ്ഥലത്ത് നടക്കുന്ന പ്രോപ്പര്‍ട്ടി ഷോയില്‍ വില്ലകള്‍ ബുക്കുചെയ്യാം.
















