കണ്ണൂര്‍: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങരയ്‌ക്ക് പഴയങ്ങാടി പൗരവേദി 28 ന് വൈകുന്നേരം ആറുമണിക്ക് മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ പൗരസ്വീകരണം നല്‍കും. ഖദീജ മുംതാസ് മുഖ്യാതിഥിയാകും. ഇബ്രാഹിം വെങ്ങര രചയും സംവിധാനവും നിര്‍വ്വഹിച്ച ബദ്‌റുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍ നാടകവും അരങ്ങേറും. ഡോ.ഉമര്‍ ഫാറൂഖ്, കെ.കെ.ആര്‍.വെങ്ങര, പി.പി.അബ്ദുള്ള, എച്ച്.എ.കെ.അഷ്‌റഫ്, ഇബ്രാഹിം വെങ്ങര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















