കണ്ണൂര്‍: അഴീക്കോട് ചാല്‍ബീച്ച് കാര്‍ണിവെല്‍ 2018 ആരംഭിച്ചു. ജനുവരി ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന കാര്‍ണിവെല്ലില്‍ അമ്യൂസ്‌മെന്റ് റൈഡ്‌സ്, സ്‌റ്റേജ് ഷോ, കിഡ്‌സ് ഗെയിം സോണ്‍, ഫുഡ്‌ഫെസ്റ്റ്, വിവിധ സ്റ്റാളുകള്‍ എന്നിവയും ഡിജെ നൈറ്റും ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21 ന് അമല്‍ജിത്ത് അവതരിപ്പിക്കുന്ന ഗെയിംഷോ, 22 ന് മാപ്പിളപ്പാട്ട്, 23 ന് മിമിക്‌സ് ഷോ, 24 ന് ഗോത്രപ്പെരുമ, 25 ന് സംഗീതരാവ്, 26 ന് മെന്റലിസ്റ്റ് ഷോ, 27 ന് നാടന്‍പാട്ട്, 28 ന് കോമഡിനൈറ്റ്, 29 ന് ഇശല്‍നൈറ്റ്, 30 ന് മണിനാദം, 31 ന് ന്യൂയര്‍ ബാഷ് ഡിജെ നൈറ്റ, ജനുവരി ഒന്നിന് മെഗാഷോ എന്നിങ്ങനെയാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 30 രൂപയാണ് പ്രവേശനഫീസ്. 31 ന് ഡി ജെ നൈറ്റ് പരിപാടിക്ക് പ്രവേശനഫീസ് 50 രൂപയാക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.സുഭാഷ്, സി.വി.റിനാസ്, കെ.സനീഷ്‌കുമാര്‍, ഇ.ശിവദാസന്‍, അജിത് പങ്കന്‍ എന്നിവര്‍ പങ്കെടുത്തു.
















